16 April Tuesday

സിൽവർലൈൻ : ഭൂമി ഏറ്റെടുക്കാൻ ഡെപ്യൂട്ടി കലക്ടർ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021


തിരുവനന്തപുരം
സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ അർധ അതിവേഗ റെയിൽപാതയ്‌ക്ക്‌ (സിൽവർലൈൻ) ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഡെപ്യൂട്ടി കലക്ടർ അനിൽ ജോസിനാണ്‌ ചുമതല.  ഇദ്ദേഹത്തിന്റെ ആസ്ഥാനം എറണാകുളം ആയിരിക്കും.

11 ജില്ലയിലൂടെ കടന്നുപോകുന്ന അർധ അതിവേഗ പാതയ്‌ക്ക്‌ 1221 ഹെക്ടർ ഏറ്റെടുക്കുന്നതിന്‌  11  സ്‌പെഷ്യൽ തഹസിൽദാർമാരെ നേരത്തെ നിയോഗിച്ചിരുന്നു.  കാസർകോട് മുതൽ തിരുവനന്തപുരം വരെ 530 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കുക. കാസർകോട്ടുനിന്ന് നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്തെത്താം. പദ്ധതിക്കുള്ള അന്തിമാനുമതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്‌.  സാമൂഹ്യ ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈൻമെന്റിന്റെ അതിർത്തിയിൽ കല്ലിടൽ പ്രവൃത്തി പുരോഗമിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top