29 March Friday
ആർദ്രകേരള പുരസ്‌കാരം വിതരണം ചെയ്‌തു

കിഫ്‌ബിയിലൂടെ വികസനമുന്നേറ്റം: മന്ത്രി ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021



കൊല്ലം
കിഫ്‌ബി വഴിയുള്ള വികസനമുന്നേറ്റം ആർക്കും വിസ്‌മരിക്കാനാകില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ മികച്ച ആരോഗ്യപ്രവർത്തനത്തിന്‌ രാജ്യത്തിന്റെ തന്നെ വലിയ അംഗീകാരം നേടാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. 2018–-19 വർഷത്തെ ആർദ്രകേരള പുരസ്‌കാരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മേയർ പ്രസന്ന ഏണസ്റ്റ്‌ അധ്യക്ഷയായി. എൻ കെ പ്രേമചന്ദ്രൻ എംപി, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ജെ മണികണ്ഠൻ സ്വാഗതവും എൻഎച്ച്‌എം ജില്ലാ പ്രോഗ്രാം മാനേജർ ദേവ്‌ കിരൺ നന്ദിയും പറഞ്ഞു. മികവുറ്റ പ്രവർത്തനത്തിന്‌ സംസ്ഥാനത്ത്‌ ഒന്നാംസ്ഥാനം കൊല്ലം കോർപറേഷനും മൂന്നാംസ്ഥാനം കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്തിനും സമ്മാനിച്ചു. ജില്ലയിൽ ക്ലാപ്പന, ആലപ്പാട്‌, പവിത്രേശ്വരം  പഞ്ചായത്തുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top