29 March Friday

നിയമസഭയെ വെല്ലുവിളിച്ച് ഇഡി ; നടത്തുന്നത്‌ കൈവിട്ടകളി

റഷീദ‌് ആനപ്പുറംUpdated: Monday Nov 23, 2020


കേരള സർക്കാരിനെതിരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) നടത്തുന്നത്‌ കൈവിട്ടകളി. നിയമസഭയുടെ അവകാശത്തിൽ കയറിയുള്ള ഈ കളി, സർവ സീമകളും ലംഘിക്കുന്നതാണ്‌‌. ഇക്കാര്യത്തിൽ സഭയുടെ പ്രിവിലേജസ്‌ ആൻഡ്‌‌ എത്തിക്‌സ്‌ കമ്മിറ്റിക്ക്‌ ശക്തമായ നടപടി സ്വീകരിക്കാവുന്നതാണ്. നേരത്തെ ഇഡി നിയമസഭയ്‌ക്കയച്ച മറുപടി ചോർന്നതുമായി ബന്ധപ്പെട്ട്‌  സമിതി ഇഡിയോട്‌ വിശദീകരണം ചോദിച്ചിരിക്കുകയാണ്‌. അതിനിടെയാണ്‌ സിഎജി റിപ്പോർട്ടിൽ ഇഡി വിവരം തേടിയെന്നത്‌ പുറത്തു‌ വന്നത്‌.

വാർത്ത ചോർത്തുന്നതിലൂടെ വിശ്വാസ്യത സ്വയം തകർക്കുകയാണ്‌ ഇഡി. ജയിംസ്‌ മാത്യൂ നൽകിയ അവകാശ ലംഘന നോട്ടീസിൽ സഭാസമിതിക്ക്‌ നൽകിയ മറുപടിയാണ്‌ ആദ്യം ചോർത്തിയത്‌. സഭാ സമിതിക്ക്‌ ഇ മെയിലായി നൽകിയ മറുപടി ചില മാധ്യമങ്ങളിൽ കോപ്പി സഹിതം വന്നു. നിയമസഭയ്‌ക്ക്‌ നൽകിയ അതേ മറുപടിയാണ്‌ പുറത്തു‌ വന്നത്‌. എന്നാൽ, പുതിയ ചോർത്തൽ ഇതേക്കാൾ ഗൗരവമുള്ളതാണ്‌. സഭയിൽ സമർപ്പിക്കുംമുമ്പ്‌ സിഎജി റിപ്പോർട്ടിലെ വിവരം പുറത്തു‌വിട്ടുവെന്ന്‌ ആരോപിച്ചാണ്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ്‌ വാർത്താസമ്മേളനം നടത്തിയത്‌. പ്രതിപക്ഷം ഇഡിയുടെ ചോര്‍ത്തലില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാക്കുകയാണ് കേരളം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top