26 April Friday

പുന്നപ്ര രണധീരർക്ക്‌ ഇന്ന്‌ പ്രണാമം

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021


ആലപ്പുഴ
തൊഴിലാളിവർഗ പോരാട്ടത്തിലെ ഇതിഹാസമായ പുന്നപ്ര സമരത്തിന് എഴുപത്തഞ്ചാണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി പൊരുതി മരിച്ച പുന്നപ്രയിലെ രണധീരർക്ക് ശനിയാഴ്‌ച നാട് പ്രണാമമർപ്പിക്കും. പുന്നപ്ര സമരഭൂമിയിൽ രാവിലെ പുഷ്‌പാർച്ചനയും അനുസ്‌മരണയോഗവും നടക്കും. 

വൈകിട്ട് ആറിന്‌ പറവൂർ രക്തസാക്ഷിനഗറിലും പുന്നപ്ര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടിലും പൊതുസമ്മേളനം ചേരും. പറവൂരിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top