26 April Friday

എഐഎസ്എഫ് വ്യാജ പ്രചാരണം അവസാനിപ്പിക്കണം: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021


തിരുവനന്തപുരം
എം ജി സർവകലാശാല സെനറ്റ് - –-സ്റ്റുഡന്റ്‌ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ എഐഎസ്‌എഫ്‌ നടത്തുന്ന വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി. എം ജി സർവകലാശാല സെനറ്റ് -–-സ്റ്റുഡന്റ്‌ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് ഉജ്വല വിജയമാണ് വിദ്യാർഥികൾ സമ്മാനിച്ചത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ എഐഎസ്‌എഫ്‌ വലതുപക്ഷ പാളയം ചേർന്ന് നിരന്തരം എസ്എഫ്ഐ വിരുദ്ധ പ്രചാരണങ്ങൾ നടത്തി.

10 കൗൺസിലർമാർ തങ്ങൾക്കൊപ്പമുണ്ട് എന്നാണ്‌ എഐഎസ്‌എഫ്‌ അവകാശപ്പട്ടത്‌. എന്നാൽ സ്റ്റുഡന്റ്‌ കൗൺസിലിൽ ഒരു സ്ഥാനാർഥിയെപ്പോലും നിർത്താതിരുന്നത് കെഎസ്‌യു–- എഐഎസ്‌എഫ്‌–- - എംഎസ്എഫ് സഖ്യത്തിന്റെ ഭാഗമാണ്. ആദ്യ പ്രിഫറെൻസുകൾ നൽകി വിജയിപ്പിക്കേണ്ട സ്ഥാനാർഥികളെ തീരുമാനിക്കാൻ കെഎസ്‌യുവിന് ഗ്രൂപ്പ് വഴക്കിനെത്തുടർന്ന്  കഴിയാതെ വന്ന്‌ അവർ തെരഞ്ഞെടുപ്പ്  ബഹിഷ്കരിച്ചു. ഇത് എഐഎസ്‌എഫ് ഉൾപ്പെടുന്ന  എസ്എഫ്ഐ വിരുദ്ധ മുന്നണിക്ക് തിരിച്ചടിയായി. എസ്എഫ്ഐ നേതാക്കളാണ് എന്ന് തെറ്റിധരിപ്പിച്ച് കൗൺസിലേഴ്സിനെ വിളിച്ച്‌ വ്യാജ കാർഡുകൾ സംഘടിപ്പിച്ച്‌ വോട്ടു ചെയ്യാൻ ശ്രമിച്ചത്  തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണം.

വസ്തുത ഇതായിരിക്കെ, കനയ്യകുമാർ ഉൾപ്പെടെയുള്ള   നേതാക്കൾ വലതുപക്ഷ പാളയത്തിൽ ചേക്കേറിയതിന്റെ ജാള്യത മറയ്ക്കാൻ  ക്യാമ്പസുകളിൽ ഇരവാദം  സൃഷ്ടിക്കുകയാണ്‌ എഐഎസ്‌എഫ്‌. സഹതാപം പടിച്ചുപറ്റാൻ എസ്എഫ്ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എഐഎസ്എഫിന്റെ പ്രചാരണം വിദ്യാർഥികൾ തള്ളിക്കളയണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്, പ്രസിഡന്റ്‌ വി എ വീനിഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top