23 April Tuesday

സിപിഐ എം ആലുവ, പറവൂർ, ആലങ്ങാട് ഏരിയ സമ്മേളനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

സീപോർട്ട്–എയർപോർട്ട് റോഡ്
പൂർത്തിയാക്കണം
സീപോർട്ട്–-എയർപോർട്ട് റോഡ് നിർമാണം എത്രയുംവേഗം പൂർത്തിയാക്കണമെന്ന് സിപിഐ എം ആലുവ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തോട്ടക്കാട്ടുകര–- ആലങ്ങാട് റോഡ് നവീകരണപ്രവർത്തനങ്ങൾ ഏറ്റെടുത്ത സംസ്ഥാന സർക്കാരിനെ സമ്മേളനം അഭിനന്ദിച്ചു.

കെ എ ബഷീർ പ്രമേയവും സേവ്യർ പുൽപ്പാട്ട് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. കെ എം അഫ്സൽ, എം യു പ്രമേഷ്, സ്നേഹ മോഹൻ, എൻ ആർ രാഗേഷ് കുമാർ, കെ രവിക്കുട്ടൻ, സേവ്യർ പുൽപ്പാട്ട്, സുധീർ മീന്ത്രയ്ക്കൽ, ശ്യാം പത്മനാഭൻ, അമൃത സുഗുണാനന്ദൻ, ശ്രീലത വിനോദ് കുമാർ, ടി വി സൂസൻ, പി ജി ശിവശങ്കരൻ, വി ബി സെയ്തുമുഹമ്മദ്, എ എച്ച് റഷീദ്,  ബൈജു ജോർജ്, കെ എ രമേശ് എന്നിവർ പൊതുചർച്ചയിൽ പങ്കെടുത്തു.  സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്, ഏരിയ സെക്രട്ടറി എ പി ഉദയകുമാർ എന്നിവർ  ചർച്ചകൾക്ക് മറുപടി പറഞ്ഞു. മന്ത്രി പി രാജീവ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി കെ മോഹനൻ, പി എം ഇസ്മയിൽ, ജോൺ ഫെർണാണ്ടസ്, ജില്ലാ കമ്മിറ്റി അംഗം വി സലിം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. 25ന്‌ പുതിയ ഏരിയ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.


 

പറവൂർ താലൂക്കാശുപത്രി
ജില്ലാ ആശുപത്രിയാക്കണം
ആയിരക്കണക്കിന് രോഗികൾ നിത്യേന ആശ്രയിക്കുന്ന പറവൂർ താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന് സിപിഐ എം പറവൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കയർസംഘങ്ങളുടെ നഷ്ടം എഴുതിത്തള്ളണമെന്നും മുസിരിസ് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്നുമുള്ള പ്രമേയവും സമ്മേളനം അംഗീകരിച്ചു.

ടി എസ് രാജൻ പ്രമേയവും കെ എസ് സനീഷ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. പി ഡി രാജീവ്, എം കെ കുഞ്ഞപ്പൻ, പി ആർ പ്രസാദ്, സി ബി ബിജി, എ എ കൊച്ചമ്മു, ആർ കെ സന്തോഷ്, സിംന സന്തോഷ്, കെ ജി രാമദാസ്, എം ആർ ജയദേവ്, എം എ രശ്മി, എ എസ് ദിലീഷ്, എ സി ഷാൻ, സി വി അജിത്‌കുമാർ, വി എസ് ബാബു, ടി ജി അനൂബ്, നിത സ്റ്റാലിൻ, സി പി ജയൻ, കെ എ സാദത്ത്, കെ ബി ജയപ്രകാശ്, പി കെ സുരേന്ദ്രൻ, കെ ജെ ഷൈൻ എന്നിവർ പൊതുചർച്ചയിൽ പങ്കെടുത്തു.
സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഏരിയ സെക്രട്ടറി ടി ആർ ബോസ്‌ എന്നിവർ ചർച്ചകൾക്ക്‌ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ അഭിവാദ്യം ചെയ്തു. 25ന് ഏരിയ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.


 

പെരിയാറിലെ എക്കൽ നീക്കണം
പ്രളയംമൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനും മത്സ്യസമ്പത്ത്‌ വർധിപ്പിക്കാനും പെരിയാറിലും കൈവഴി പുഴകളിലും അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കണമെന്ന്‌ സിപിഐ എം ആലങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ആലങ്ങാട്, കരുമാല്ലൂർ, കോട്ടുവള്ളി പഞ്ചായത്തുകളിലെ കൃഷികളെ ഓരുവെള്ളഭീഷണിയിൽനിന്ന്‌ സംരക്ഷിക്കുന്നതിനും ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണുന്നതിനും വള്ളുവള്ളി പുഴയിലെ അരയന്റെ കടവ് ബണ്ട്‌ നിർമാണം ഉടൻ ആരംഭിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പി പി അജിത്കുമാർ പ്രമേയവും ടി പി ഷാജി ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. വി സി അഭിലാഷ്, സി കെ ഗിരി, ടി എ ജോണി, കെ ജെ തോമസ്, അമൽ ജോസ്, കെ ആർ ബിജു, ബിന്ദു ഗോപാലകൃഷ്ണൻ, സുരേഷ്ബാബു, ലളിത സന്തോഷ്, മനു ശങ്കർ, എ പി ലൗലി, സി കെ അനിൽകുമാർ, വി ജി രാജശേഖരൻ, പി എം അശോക് കുമാർ, ഐശ്വര്യ സാനു, പി കെ ശേഖരൻ, അരുൺ ഗാന്ധ്‌, പി സി ജമേഷ്, കെ എം ജോർജ് എന്നിവർ പൊതുചർച്ചയിൽ പങ്കെടുത്തു.

സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, ഏരിയ സെക്രട്ടറി എം കെ ബാബു എന്നിവർ  ചർച്ചകൾക്ക്‌ മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ഉണ്ണിക്കൃഷ്‌ണൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. 25ന്‌ ഏരിയ കമ്മിറ്റിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top