19 April Friday

ആസ്തിവില്‍പ്പനയ്ക്കെതിരെ പ്രക്ഷോഭത്തിരകൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021


കൊച്ചി
ദേശീയ ആസ്തിവിൽപ്പനയ്ക്കെതിരെ സിഐടിയു നേതൃത്വത്തിൽ വ്യാഴം വൈകിട്ട് ജില്ലയിൽ തുടർപ്രക്ഷോഭം സംഘടിപ്പിച്ചു. പഞ്ചായത്ത്, ലോക്കൽ കേന്ദ്രങ്ങളിലും വ്യവസായ സ്ഥാപനങ്ങൾക്കുമുന്നിലും നടന്ന പ്രതിഷേധങ്ങളിൽ ആയിരങ്ങൾ കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ പങ്കെടുത്തു.

നോര്‍ത്ത് കളമശേരിയില്‍ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അഡ്വ. മുജീബ് റഹ്മാന്‍ അധ്യക്ഷനായി. വൈറ്റിലയിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌ ഉദ്‌ഘാടനം ചെയ്‌തു. എം ടി മഹേഷ്‌ അധ്യക്ഷനായി. തൃക്കാക്കരയില്‍ ജില്ലാ ട്രഷറര്‍ സി കെ പരീത് ഉദ്ഘാടനം ചെയ്തു. കെ ആര്‍ ബാബു അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top