25 April Thursday

വ്യാജപട്ടയം ചമച്ച് കൈവശമാക്കിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021


വൈപ്പിൻ
കൊച്ചി പള്ളിപ്പുറം വില്ലേജിൽ ചെറായി ബീച്ചിലെ 20.5 സെന്റ് സർക്കാർ  പുറമ്പോക്ക് ഭൂമി കൊച്ചി താലൂക്ക് ഭൂരേഖ തഹസിൽദാർ ബെന്നി  സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഏറ്റെടുത്തു. വ്യാജപട്ടയം ചമച്ച് നേടിയ  സ്ഥലം നിലവിൽ ചെറായിയിലെ ക്ലബ് മഹീന്ദ്ര റിസോർട്ടിന്റെ  കൈവശമായിരുന്നു. താലൂക്ക് സർവേയർ ഡെനീഷ് കുമാർ, ഡെപ്യൂട്ടി  തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, വില്ലേജ് ഓഫീസർ  ജോസ് മോൻ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റെടുക്കൽ നടപടി  പൂർത്തിയാക്കി. ഭൂമിയിൽ സർക്കാർ ബോർഡ് സ്ഥാപിച്ചു. ഭൂമി  സംബന്ധിച്ച് നേരത്തെ കൈവശം വെച്ചിരുന്നവരും റിസോർട്ടുകാരും തമ്മിൽ തർക്കത്തിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top