29 March Friday

വരി നിൽക്കാതെ മദ്യം വാങ്ങാനാകണം ; സർക്കാർ നിലപാട്‌ അറിയിക്കണം : ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021


കൊച്ചി
വരി നിൽക്കാതെ മദ്യം വാങ്ങാൻ സൗകര്യമുണ്ടാകണമെന്ന്‌ ഹൈക്കോടതി. ഇക്കാര്യത്തിൽ നയപരമായ മാറ്റം വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സർക്കാരിന്റെ നിലപാട്‌ തേടി. ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ സൗകര്യം വർധിപ്പിക്കുന്നതുസംബന്ധിച്ച ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. ഒരാളും വീടിനരികിൽ മദ്യവിൽപ്പനശാല വരാൻ ആഗ്രഹിക്കുന്നില്ല.

ആളുകൾ കൂട്ടംകൂടിനിൽക്കാൻ അനുവദിക്കരുത്. 10 വിൽപ്പനശാല മാറ്റിയെന്നും 33 കൗണ്ടറിൽ സൗകര്യം മെച്ചപ്പെടുത്തിയെന്നും സർക്കാർ അറിയിച്ചു. പാർക്കിങ്‌ സൗകര്യം മെച്ചപ്പെടുത്തിയെന്നും 21 ഇടത്ത്‌ ഓൺലൈൻ ബുക്കിങ്‌ ആരംഭിച്ചെന്നും സർക്കാർ അറിയിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top