വർക്കല
ശ്രീനാരായണ ഗുരുവിന്റെ 96–--ാമത് മഹാസമാധി ദിനാചരണം ശിവഗിരിയിലും ശാഖാ സ്ഥാപനങ്ങളിലും വിപുലമായി ആചരിച്ചു. ശിവഗിരിയില്‍ വെള്ളി പുലര്‍ച്ചെ അഞ്ചിന് വിശേഷാല്‍ പൂജ, പ്രഭാഷണം എന്നിവ നടന്നു. രാവിലെ 10ന് ആരംഭിച്ച മഹാസമാധി സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയായി. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവര്‍ സംസാരിച്ചു. എ വി അനൂപിനെ (എവിഎ ഗ്രൂപ്പ്) ആദരിച്ചു. മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ചാണ്ടി ഉമ്മന്‍ എംഎല്‍എ, വർക്കല നഗരസഭ ചെയര്‍മാന്‍ കെ എം ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്‌മിത സുന്ദരേശന്‍, വർക്കല കഹാർ, സ്വാമി ബോധിതീർഥ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..