11 December Monday

ജില്ലയിൽ 3 വില്ലേജ്‌ ഓഫീസുകൾകൂടി ‘സ്‌മാർട്ട്‌’

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

ഇരമല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി
ജില്ലയിൽ മൂന്ന്‌ സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകൾകൂടി. ഇരമല്ലൂർ, മലയാറ്റൂർ, മറ്റൂർ സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകൾ റവന്യു മന്ത്രി കെ രാജൻ നാടിന്‌ സമർപ്പിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകൾ യാഥാർഥ്യമാക്കിയത്‌. 44 ലക്ഷം രൂപ ചെലവിലാണ് ഇരമല്ലൂർ വില്ലേജ് ഓഫീസ് നിർമിച്ചത്‌. ഭിന്നശേഷി സൗഹൃദമായി നിർമിച്ച ഓഫീസിൽ റെക്കോർഡ് മുറി, സന്ദർശകർക്കുള്ള മുറി, ശുചിമുറികൾ, റാമ്പ് സംവിധാനം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 

44 ലക്ഷം വകയിരുത്തിയാണ് മലയാറ്റൂർ സ്മാർട്ട്‌ വില്ലേജ് ഓഫീസിന്റെ നിർമാണം പൂർത്തിയായത്. 1300 ചതുരശ്രയടിയിലെ കെട്ടിടത്തിൽ ഓഫീസ്‌ റൂം, ഫ്രണ്ട് ഓഫീസ്, സ്റ്റാഫ് റൂം, മീറ്റിങ്‌ കം ഡൈനിങ് ഏരിയ, ശുചിമുറി എന്നിവയുണ്ട്‌. 44 ലക്ഷം രൂപ ചെലവിലാണ് രണ്ട്‌ നിലകളിലായി മറ്റൂർ വില്ലേജ്‌ ഓഫീസ് നിർമിച്ചത്. 1440 ചതുരശ്ര അടിയിലാണിത്‌. ഫ്രണ്ട് ഓഫീസ്, സ്റ്റാഫ് റൂം, ഓഫീസ് റൂം, മീറ്റിങ്‌ കം ഡൈനിങ്‌ എരിയ, ശുചിമുറികൾ ഉൾപ്പെടെയുണ്ട്‌.

ഇരമല്ലൂർ സ്‌മാർട്‌ വില്ലേജ്‌ ഓഫീസ്‌ ഉദ്‌ഘാടനത്തിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷനായി. കലക്ടർ എൻ എസ് കെ ഉമേഷ്, ‌എഡിഎം എസ് ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, എംപിഐ ചെയർമാൻ ഇ കെ ശിവൻ, ശോഭ വിനയൻ,  അനു വിജയനാഥ്, എൻ ബി ജമാൽ, ആർഡിഒ പി എൻ അനി, തഹസിൽദാർ റേച്ചൽ കെ വർഗീസ് എന്നിവർ സംസാരിച്ചു.

മലയാറ്റൂർ, മറ്റൂർ സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകളുടെ ഉദ്‌ഘാടനത്തിൽ റോജി എം ജോൺ എംഎൽഎ അധ്യക്ഷനായി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, മലയാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് വിൽസൺ കോയിക്കര, ജില്ലാപഞ്ചായത്ത്  അംഗങ്ങളായ ശാരദ മോഹൻ, അനിമോൾ ബേബി, കാലടി പഞ്ചായത്ത് പ്രസിഡന്റ്‌ ഷൈജൻ തോട്ടപ്പിള്ളി, മനോജ് മുല്ലശേരി, ലൈജി ബിജു, സിജോ ചൊവ്വരാൻ, സി വി സജേഷ്, ബേബി കാക്കശേരി, സി വി സജേഷ്, ഗോപകുമാർ കാരിക്കോത്ത്, റെന്നി പാപ്പച്ചൻ, ടി ഡി സ്റ്റീഫൻ, ജെയ്സൺ പാനികുളങ്ങര, തഹസിൽദാർമാരായ സുനിൽ മാത്യു, ടോമി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top