19 April Friday

തെരഞ്ഞെടുപ്പ്‌ നടത്തണം: 
കോഫി ഹൗസ്‌ മാനേജ്‌മെന്റ്‌ 
ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022


കൊച്ചി
ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താൻ നിർദേശം തേടി ഇന്ത്യൻ കോഫി ഹൗസ് മാനേജ്മെന്റ്‌ ഹൈക്കോടതിയെ സമീപിച്ചു. വ്യവസായവകുപ്പ് ഡയറക്ടർ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഭരണസമിതി പിരിച്ചുവിടാതിരിക്കാൻ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

ഭരണസമിതിയുടെ കാലാവധി നവംബർ 19ന് അവസാനിക്കും. തെരഞ്ഞെടുപ്പ്‌ നടത്താൻ പ്രമേയം പാസാക്കി അയച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ സഹകരണ തെരഞ്ഞെടുപ്പ് കമീഷനോട് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്‌ നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

തൃശൂർ ആസ്ഥാനമായി രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യ കോഫി ബോർഡ് വർക്കേഴ്‌സ് സഹകരണ സംഘത്തിന്റെ നിയന്ത്രണത്തിലുള്ളത് തൃശൂർമുതൽ തിരുവനന്തപുരംവരെയുള്ള ഇന്ത്യൻ കോഫി ഹൗസുകളാണ്. വകുപ്പുതല അന്വേഷണത്തിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു പിരിച്ചുവിടൽ നോട്ടീസ്. ഇതിനെതിരെ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും നോട്ടീസ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. എന്നാൽ, കോടതിയുടെ മുൻകൂർ അനുമതിയോടെയെ അന്തിമതീരുമാനം എടുക്കാവൂവെന്ന് നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top