25 April Thursday

അതുൽ ഉണ്ണിക്കൃഷ്ണൻ 
ഈസ്റ്റ് ബംഗാളിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022


കളമശേരി
ഫ്യൂച്ചർ ഫുട്ബോൾ അക്കാദമിയിൽ 2015 മുതൽ പരിശീലിക്കുന്ന അതുൽ ഉണ്ണിക്കൃഷ്ണൻ ഈസ്റ്റ് ബംഗാൾ ടീമിലേക്ക്. രണ്ടു വർഷത്തെ കരാറിലാണ് ഒപ്പുവച്ചത്. 2016ൽ സ്പെയിനിൽ ഒരു മാസത്തെ പരിശീലനത്തിന് അവസരം ലഭിച്ചിരുന്നു. ആ വർഷം മോഹൻ ബഗാനിൽ മുൻ ഇന്ത്യൻ താരം ജോപോൾ അഞ്ചേരി പരിശീലകനായ ജൂനിയർ ടീമിൽ ഒരു വർഷം കളിച്ചു.

കേരളത്തിലെത്തി വീണ്ടും ഫ്യൂച്ചർ ഫുട്ബോൾ ക്ലബ്ബിൽ പരിശീലനം തുടർന്നു. കേരളത്തിലെപ്രമുഖ ക്ലബ്ബായ ഗോൾഡൺ ത്രെഡ്സിനുവേണ്ടി രണ്ടു വർഷം അതുൽ കേരള പ്രീമിയർ ലീഗിൽ കളിച്ചു. ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ടീമിലും കളിച്ചിരുന്നു. മികച്ച അവസരമാണ് അതുലിന് ലഭിച്ചതെന്ന് കോച്ച് വാൾട്ടർ ആന്റണി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top