25 April Thursday

കരുവന്നൂര്‍ സഹ. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

ഇരിങ്ങാലക്കുട >  വായ്പാ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ  നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റു. സഹകരണസംഘം മുകുന്ദപുരം താലൂക്ക് അസി. രജിസ്ട്രാര്‍ എം സി അജിത്താണ് വ്യാഴാഴ്ച   ചുമതലയേറ്റത്.

ബാങ്കില്‍ നടന്ന  ക്രമക്കേടുകള്‍    മുകുന്ദപുരം താലൂക്ക് അസി. രജിസ്ട്രാര്‍ അന്വേഷണം നടത്തി നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കുറ്റക്കാരായ ജീവനക്കാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ   നടപടി സ്വീകരിച്ചിരുന്നു. ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് ഇ എസ്  ശ്രീകല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പൊലീസ് ആറുപേര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണവും ആരംഭിച്ചു.

പ്രതികള്‍ ചേര്‍ന്ന് ഒരാള്‍ക്കുതന്നെ ഒന്നിലധികം വായ്പ നല്‍കുക, ഒരു വസ്തുവിന്റെതന്നെ ഈടിന്മേല്‍ ഒന്നിലധികം വായ്പ നല്‍കുക, മെമ്പര്‍ഷിപ്പ് ഇല്ലാത്തയാള്‍ക്ക് വ്യാജരേഖകള്‍ ചമച്ചും ബാങ്ക് സോഫ്റ്റ്വെയറില്‍ ക്രമക്കേട് നടത്തിയും വസ്തു ഉടമകള്‍ അറിയാതെ വായ്പയെടുക്കുക തുടങ്ങിയ ക്രമേക്കടുകള്‍ നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്  നടപടി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top