26 April Friday

ആറിടത്ത് ആശ്വാസം; 28ൽ ആശങ്ക

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021


കൊച്ചി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചു. വ്യാഴാഴ്ചമുതൽ പുതുക്കിയ ടിപിആറിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചുമുതൽ 10 വരെയുള്ളവ ബിയിലും 10–-15  സിയിലുമാണ്. 15നുമുകളിൽ ഡി വിഭാ​ഗം. 

ജില്ലയിലെ ആറു പഞ്ചായത്തുകൾ കാറ്റഗറി എയിലും 25 എണ്ണം കാറ്റ​ഗറി ബിയിലും ഉൾപ്പെടുന്നു. 35 പ്രദേശങ്ങൾ സിയിലും 28 എണ്ണം ഡിയിലും ഉൾപ്പെടുന്നു. ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ 23ന് ആരോഗ്യവകുപ്പിന്റെ പ്രത്യേക മാസ് ടെസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിക്കും.  പ്രതിദിന കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കും. 24, 25 തീയതികളിൽ സമ്പൂർണ ലോക്ക്‌ഡൗണായിരിക്കും. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ഏത്‌ വിഭാഗത്തിൽപ്പെടുന്നു എന്നതിന്റെ വിശദാംശം ചുവടെ. ബ്രാക്കറ്റിൽ ടിപിആർ.

എ വിഭാഗം
പോത്താനിക്കാട് (4.82), അയ്യമ്പുഴ (3.89), ആമ്പല്ലൂർ (3.63), പാമ്പാക്കുട (3.57), മാറാടി (3.56), പൂതൃക്ക (2.79)

ബി വിഭാഗം
കൊച്ചി കോർപറേഷൻ (9.84),  ഏഴിക്കര (9.55), നെല്ലിക്കുഴി (9.34), കുന്നത്തുനാട് (9.27),  കീഴ്മാട് (9.24), കിഴക്കമ്പലം (9.19), ഇലഞ്ഞി (8.99), ആലുവ (8.71), ചിറ്റാറ്റുകര (8.64), മണീട് (8.59), എടവനക്കാട് (8.43), ഏലൂർ (8.39), കോതമം​ഗലം (8.19), രാമമം​ഗലം (8.11), മഞ്ഞള്ളൂർ (8.03), വെങ്ങോല (7.76), ഐക്കരനാട് (7.68), കുഴുപ്പിള്ളി (7.51), പാലക്കുഴ (7.48), പിറവം (7.4), തിരുമാറാടി (6.76), വരാപ്പുഴ (6.51), മുളവുകാട് (5.96), എടയ്‌ക്കാട്ടുവയൽ (5.73), വടവുകോട്–-പുത്തൻകുരിശ് (5.72)‌.

സി വിഭാഗം
എളങ്കുന്നപ്പുഴ (14.94), കുന്നുകുര (14.91), പായിപ്ര (14.9), പല്ലാരിമം​ഗലം (14.29), തൃപ്പൂണിത്തുറ (13.93), ചെല്ലാനം (13.85), പെരുമ്പാവൂർ (13.62), ആരക്കുഴ (13.6), മൂവാറ്റുപുഴ (13.56), കൂവപ്പടി (13.5), വാഴക്കുളം (12.87), കളമശേരി (12.77), ഉദയംപേരൂർ (12.77), കരുമാല്ലൂർ (12.72), കവളങ്ങാട് (12.61), കോതമം​ഗലം (12.56), നെടുമ്പാശേരി (12.47), ചൂർണിക്കര (12.26), കാലടി (12.24), ചോറ്റാനിക്കര (11.92), മുടക്കുഴ (11.9), കാഞ്ഞൂർ (11.89), തിരുവാണിയൂർ (11.82), ഒക്കൽ (11.7), നോർത്ത് പറവൂർ (11.58), അങ്കമാലി (11.51), കുമ്പളങ്ങി (11.45), അശമന്നൂർ (11.39), മുളന്തുരുത്തി (11.36), ആലങ്ങാട് (11.23), തൃക്കാക്കര (11), കടമക്കുടി (10.89),  പള്ളിപ്പുറം (10.8), വേങ്ങൂർ (10.7), മഴുവന്നൂർ (10.51), കടുങ്ങല്ലൂർ (10.5), പിണ്ടിമന (10-.46)

ഡി വിഭാഗം
നായരമ്പലം (26.86), ചേരാനല്ലൂർ (23.88), കറുകുറ്റി (23.83),  പൈങ്ങോട്ടൂർ (23.73), മഞ്ഞപ്ര (23.12), ആവോലി (23.05), മൂക്കന്നൂർ (22.66), മരട് (21.06), കോട്ടുവള്ളി (21.01), വാളകം (20.64), എടത്തല (20.51), വാരപ്പെട്ടി (19.84), തുറവൂർ (19.75), ചെങ്ങമനാട് (19.6), പുത്തൻവേലിക്കര (19.03), ഞാറക്കൽ (18.37), രായമം​ഗലം (18.22), ശ്രീമൂലന​ഗരം (18.05), വടക്കേക്കര (17.75), പാറക്കടവ് (17.24), കോട്ടപ്പടി (17.01), കുമ്പളം (16.83), കീരംപാറ (16.45), മലയാറ്റൂർ–-നീലീശ്വരം (16.37), ആയവന (16.15), കല്ലൂർക്കാട് (15.85), കുട്ടമ്പുഴ (15.39), ചേന്ദമം​ഗലം (15.19).

വീണ്ടും 2000 കടന്ന്‌
ജില്ലയിൽ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം വീണ്ടും 2000 കടന്നു. ബുധനാഴ്ച 2270 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ 1-0.21. രോഗമുക്തർ 1600 പേർ. രോഗബാധിതരിൽ ആറ് ആരോഗ്യപ്രവർത്തകരും 20 അതിഥിത്തൊഴിലാളികളും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാളും ഉൾപ്പെടുന്നു. 2220 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 43 പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16,309.

പുത്തൻവേലിക്കര (58), പള്ളിപ്പുറം (52), ചേരാനല്ലൂർ (51), കറുകുറ്റി, ശ്രീമൂലനഗരം (46 വീതം), തൃക്കാക്കര (43), നായരമ്പലം (41), കോട്ടുവള്ളി, പായിപ്ര, മരട്, രായമംഗലം (40 വീതം), ഐക്കരനാട്, ചെല്ലാനം, വടക്കേക്കര (37 വീതം), വാരപ്പെട്ടി (36), ആലങ്ങാട്, കളമശേരി (35 വീതം), തൃപ്പൂണിത്തുറ, വടക്കൻ പറവൂർ (34 വീതം), കുമ്പളങ്ങി (32), എടത്തല (31), ആയവന, ഞാറക്കൽ, വെങ്ങോല (30 വീതം), കുന്നത്തുനാട്, പൈങ്ങോട്ടൂർ, വാളകം (28 വീതം), എളങ്കുന്നപ്പുഴ, കോട്ടപ്പടി, കടവന്ത്ര, കോതമംഗലം, ചേന്ദമംഗലം, നെടുമ്പാശേരി (26 വീതം), കലൂർ, കുമ്പളം, കൂവപ്പടി (25 വീതം), കീരംപാറ, ചിറ്റാറ്റുകര (24 വീതം), കാഞ്ഞൂർ, ചെങ്ങമനാട് (23 വീതം), പിറവം (22), കവളങ്ങാട്, ചൂർണിക്കര (21 വീതം), മഴുവന്നൂർ (20), എറണാകുളം സൗത്ത്, ഫോർട്ട് കൊച്ചി (19 വീതം), എടവനക്കാട്, പെരുമ്പാവൂർ, വൈറ്റില (18 വീതം), ഇടപ്പള്ളി, കാലടി, പാലാരിവട്ടം, മുണ്ടംവേലി (17 വീതം), കിഴക്കമ്പലം (16), ഏലൂർ, കീഴ്മാട്, തുറവൂർ (15 വീതം) എന്നിവിടങ്ങളിലാണ് കൂടുതൽ രോ​ഗബാധിതർ.വീടുകളിൽ 2682 പേർകൂടി നിരീക്ഷണത്തിലായി. 2184 പേരെ നിരീക്ഷണപ്പട്ടികയിൽനിന്ന് ഒഴിവാക്കി. 22,242 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top