19 April Friday

‘വിദ്യാർഥികളേ ഇതിലേ, ഇതിലേ',
 ‘ഹിഗ്വിറ്റ' ബിനാലെയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


കൊച്ചി
ജോൺ എബ്രഹാമിനോടുള്ള കൊച്ചി ബിനാലെയുടെ ആദരമായി അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ‘വിദ്യാർഥികളേ ഇതിലേ, ഇതിലേ' 24ന്‌ ഫോർട്ട് കൊച്ചി കബ്രാൾ യാർഡ് പവിലിയനിൽ പ്രദർശിപ്പിക്കും. രാത്രി ഏഴരയ്ക്കാണ് പ്രദർശനം. പ്രദർശനത്തിന്‌ മുന്നോടിയായി ആറിന് ആശിഷ് രാജാധ്യക്ഷയും ഗൗതം ദാസും ചേർന്ന് രചിച്ച ‘ജോൺ–--ഘട്ടക്–-തർക്കോവ്‌സ്‌കി -സിറ്റിസൺസ്, ഫിലിം മേക്കേഴ്‌സ്, ഹാക്കേഴ്‌സ്' പുസ്‌തകത്തിന്റെ മലയാളം പരിഭാഷ പ്രകാശിപ്പിക്കും. തുടർന്ന് പാനൽ ചർച്ച.ബിനാലെ ആർട്ട് റൂമിൽ 24ന്‌ രാവിലെ 10 മുതൽ നടക്കുന്ന ടെറാക്കോട്ട, മ്യൂറൽ ശിൽപ്പശാലയ്ക്ക് ആർട്ടിസ്റ്റും ആർക്കിടെക്റ്റുമായ വിഷ്‌ണു തൊഴൂർ കൊല്ലേരി നേതൃത്വം നൽകും.

ഇരുപത്തഞ്ചിന്‌ വൈകിട്ട്‌ ആറിന് കബ്രാൾ യാർഡ് പവിലിയനിൽ നടക്കുന്ന ‘വിദ്യാർഥികളേ ഇതിലേ, ഇതിലേ' പാനൽ ചർച്ചയിൽ ചലച്ചിത്ര നിരൂപകരായ സി എസ് വെങ്കിടേശ്വരൻ, കൃഷ്‌ണേന്ദു കലേഷ്, കൃഷാന്ത്‌ എന്നിവർ പങ്കെടുക്കും. രാത്രി ഏഴിന് കെ എം കമൽ സംവിധാനം ചെയ്‌ത സിനിമ ‘ആലിഫ്' പ്രദർശിപ്പിക്കും. തുടർന്ന് ‘ആദ്യ സിനിമകൾ ഡിജിറ്റൽ കാലത്ത്' പാനൽ ചർച്ചയിൽ കെ എം കമലും രതീഷ് രാധാകൃഷ്ണനും സംസാരിക്കും. 26ന്‌ വൈകിട്ട്‌ ആറിന്‌ അശോക് അഹൂജയുടെ സിനിമ ‘ആധാരശില' പ്രദർശനവും പാനൽ ചർച്ചയും നടക്കും.

എൻ എസ് മാധവന്റെ പ്രശസ്‌ത ചെറുകഥ ‘ഹിഗ്വിറ്റ' ആധാരമാക്കി അതേ പേരിൽ ശശിധരൻ നടുവിൽ സംവിധാനം ചെയ്‌ത നാടകം ലോക നാടകദിനമായ 27ന്‌ രാത്രി 7.30ന്‌ കബ്രാൾ യാർഡ് പവിലിയനിൽ അരങ്ങേറും. റിമംബറൻസ് തിയറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നാടകത്തിന്റെ ടിക്കറ്റുകൾ ബുക്ക്‌ മൈ ഷോ ആപ്പിൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top