26 April Friday

"1000 കുളങ്ങൾ’ പദ്ധതിക്ക്‌ 
തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


പറവൂർ
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സർക്കാർ നടപ്പാക്കുന്ന ‘1000 കുളങ്ങൾ’ പദ്ധതിയുടെ ചിറ്റാറ്റുകര പഞ്ചായത്ത് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തിനി ഗോപകുമാർ നിർവഹിച്ചു. 10–-ാംവാർഡിലെ ചെറിയ പല്ലംതുരുത്ത് വടക്ക് മുത്തപ്പൻതറ ക്ഷേത്രത്തിനുസമീപം കവിത ബേബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ്‌ തൊഴിലുറപ്പ് തൊഴിലാളികൾ കുളം നിർമിച്ചത്‌.  വാർഡ് അംഗം കെ എസ് മഞ്ജുഷ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷ ലൈബി സാജു, പഞ്ചായത്ത്‌ അംഗം പി എം സുരേഷ് ബാബു, ടി എൻ അനീസ്, അജിത വിനു എന്നിവർ സംസാരിച്ചു.

ചേന്ദമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം 18–-ാംവാർഡിൽ പ്രസിഡന്റ്‌ ലീന വിശ്വൻ നിർവഹിച്ചു. വാർഡ് അംഗം കെ ടി ഗ്ലിറ്റർ അധ്യക്ഷനായി. വികസന സ്ഥിരംസമിതി അധ്യക്ഷ ഷിപ്പി സെബാസ്റ്റ്യൻ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം നിത സ്റ്റാൻലിൻ, പഞ്ചായത്ത്‌ അംഗങ്ങളായ ജാൻസി ഫ്രാൻസിസ്, മനോജ്‌കുമാർ, ഷാലി ആന്റണി, ബിഡിഒ  പി വി പ്രതീക്ഷ എന്നിവർ സംസാരിച്ചു.

കരുമാല്ലൂർ പഞ്ചായത്ത് നാലാം വാർഡിൽ വലിയപുരക്കൽ ജയദീപിന്റെ പുരയിടത്തിൽ നിർമിച്ച കുളം 500 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന ബാബു, പഞ്ചായത്ത് അംഗങ്ങളായ കെ എം ലൈജു, ടി കെ അയ്യപ്പൻ, മഞ്ജു അനിൽ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top