19 April Friday

വഴി അടച്ചുകെട്ടി; എൽഡിഎഫ്‌ കൗൺസിലർമാർ 
നിൽപ്പുസമരം നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


അങ്കമാലി
വർഷങ്ങളായി ജനങ്ങൾ ഉപയോഗിച്ചിരുന്ന വഴി നഗരസഭ അടച്ചതിനെതിരെ എൽഡിഎഫ് കൗൺസിലർമാർ നിൽപ്പ്‌ സമരം നടത്തി. നഗരസഭാ ഓഫീസിനുമുന്നിലെ സമരം പ്രതിപക്ഷനേതാവ് ടി വൈ ഏല്യാസ് ഉദ്ഘാടനം ചെയ്തു.

പഴയ മാർക്കറ്റ് റോഡിൽനിന്ന് നഗരസഭയിലേക്കും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കും നഗരസഭയുടെ ജനകീയ ഹോട്ടലിലേക്കും എളുപ്പത്തിൽ എത്താൻ കഴിയുന്ന, ഓഫീസിന്റെ തെക്കുഭാഗത്തെ ഗേറ്റ് അടച്ചുപൂട്ടിയതാണ്‌ പൊതുജനത്തിന്‌ ബുദ്ധിമുട്ടായത്‌. മുന്നറിയിപ്പില്ലാതെയാണ്‌ ഗേറ്റ് അടച്ചത്‌. പുതിയ നഗരസഭാ ഓഫീസ് വന്നകാലംമുതൽ ഉപയോഗിക്കുന്ന വഴിയാണിത്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പ്രവൃത്തിദിവസങ്ങളിൽ ഗേറ്റ് തുറന്നിടാൻ കൗൺസിൽ 2012ൽ വ്യാപാരികളുമായി ഉണ്ടാക്കിയ ധാരണയാണ് അധികൃതർ തെറ്റിച്ചത്.  കൗൺസിലിൽ ചർച്ചചെയ്യാൻപോലും തയ്യാറാകാതെയാണ്‌ ചെയർമാൻ ഗേറ്റ്‌ അടയ്‌ക്കാൻ തീരുമാനിച്ചത്. ശനിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ എൽഡിഎഫ് കൗൺസിലർമാർ വിഷയം ഉന്നയിച്ചപ്പോൾ അടിയന്തര പ്രാധാന്യത്തോടെ ചർച്ച ചെയ്യാൻ കഴിയില്ല എന്ന നിലപാടാണ് ചെയർമാൻ സ്വീകരിച്ചത്‌. 

നിൽപ്പ്‌ സമരത്തിൽ കൗൺസിലർ ബെന്നി മൂഞ്ഞേലി അധ്യക്ഷനായി. എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി പി എൻ ജോഷി, കൗൺസിലർമാരായ മാർട്ടിൻ ബി മുണ്ടാടൻ, ഗ്രേസി ദേവസി, ലേഖ മധു, അജിത ഷിജോ, സരിത അനിൽകുമാർ, മോളി മാത്യു, രജിനി ശിവദാസൻ, സ്വതന്ത്ര അംഗം വിൽസൻ മുണ്ടാടൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top