20 April Saturday

കേരള റബർ കമ്പനി ; രണ്ടാംഘട്ട നിർമാണത്തിന്‌ ഉടൻ ടെൻഡർ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


തിരുവനന്തപുരം
കേരളത്തെ റബർ വ്യവസായത്തിന്റെ ഹബ്ബാക്കുന്നതിനായി ആരംഭിക്കുന്ന കേരള റബർ ലിമിറ്റഡ്‌ രണ്ടാംഘട്ട നിർമാണത്തിന്റെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. കേന്ദ്രസർക്കാരിൽനിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത എച്ച്‌എൻഎല്ലിന്റെ ഭൂമിയിൽ 1050 കോടി മുതൽ മുടക്കിലാണ്‌ വ്യവസായ വകുപ്പിനു കീഴിൽ കേരള റബർ  കമ്പനി  ആരംഭിക്കുന്നത്‌. കോട്ടയം വെള്ളൂരിലെ 164 ഏക്കറിൽ സ്ഥാപിക്കുന്ന കമ്പനിയുടെ പൈലിങ്‌ പ്രവർത്തനം പുരോഗമിക്കുകയാണ്. 40 ഏക്കറിലെ നിർമാണം ഉൾപ്പെടുന്നതാണ്‌ രണ്ടാംഘട്ടം.

മൂന്നു വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കും. ഇതോടെ സംസ്ഥാനത്ത്‌ പ്രകൃതിദത്ത റബർ അധിഷ്ഠിത വ്യവസായങ്ങൾക്ക്‌ സാഹചര്യമൊരുങ്ങും. റബർ മേഖലയിൽ കർഷകർക്ക് കൂടുതൽ നേട്ടം ലഭിക്കുന്നതിന് എംഎസ്‌എംഇ സംരംഭങ്ങൾക്കും സൗകര്യമൊരുക്കും. ടയർ ടെസ്റ്റിങ്‌, ക്വാളിറ്റി സർട്ടിഫിക്കേഷൻ സംവിധാനങ്ങളും നടപ്പാക്കും. റബർ അധിഷ്ഠിത ഫോറങ്ങളെയും കമ്പനിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കും. കേരളത്തിലെ റബർ കർഷകർക്ക് വൻനേട്ടമാകുന്നതിനൊപ്പം ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top