27 April Saturday

എ കെ ജി സ്‌മരണയിൽ കേരളം ; നാടെങ്ങും വിവിധ പരിപാടികളോടെ ആചരിച്ചു

സ്വന്തം ലേഖകർUpdated: Wednesday Mar 22, 2023

പെരളശേരിയിൽ സംഘടിപ്പിച്ച അനുസ്മരണ റാലി ഉദ്‌ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മുദ്രാവാക്യങ്ങളോടെ സ്വീകരിക്കുന്ന പ്രവർത്തകർ \ ഫോട്ടോ: പി ദിലീപ്കുമാർ


കണ്ണൂർ, തിരുവനന്തപുരം
പാവങ്ങളുടെ പടത്തലവൻ എ കെ ജിയുടെ 46–ാം ചരമവാർഷികം നാടെങ്ങും വിവിധ പരിപാടികളോടെ ആചരിച്ചു. എ കെ ജിയുടെ ജന്മനാടായ പെരളശേരിയിൽ അനുസ്‌മരണയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. പി വി ഭാസ്കരൻ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.  സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കുശേഷം വളന്റിയർ മാർച്ചും പ്രകടനവുമുണ്ടായി. 

കണ്ണൂർ കാൽടെക്‌സിലെ എ കെ ജി  പ്രതിമയിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം നടന്ന അനുസ്‌മരണ യോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  ഉദ്‌ഘാടനംചെയ്‌തു. കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ,  ടി വി രാജേഷ്‌, എൻ ചന്ദ്രൻ തുടങ്ങിയവർ  പങ്കെടുത്തു.

കണ്ണൂർ ദേശാഭിമാനിയിൽ എം വി ജയരാജൻ എ കെ ജി അനുസ്‌മരണ പ്രഭാഷണം നടത്തി. കെ രാജീവൻ അധ്യക്ഷനായി. സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ സി ശ്രീനിവാസനും കാസർകോട്‌ ജില്ലാ കമ്മിറ്റി ഓഫീസായ എ കെ ജി മന്ദിരത്തിൽ  എം സുമതിയും  പതാക ഉയർത്തി.

തിരുവനന്തപുരം പൊട്ടക്കുഴി എ കെ ജി പാർക്കിലെ  പ്രതിമയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ, ജില്ലാ സെക്രട്ടറി വി ജോയി, മന്ത്രി വി ശിവൻകുട്ടി, സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ തുടങ്ങിയവർ പുഷ്‌പചക്രം അർപ്പിച്ചു. അനുസ്‌മരണസമ്മേളനം എ കെ ബാലൻ ഉദ്‌ഘാടനം ചെയ്‌തു.

എ കെ ജി സെന്ററിൽ എ കെ ബാലൻ പതാക ഉയർത്തി. കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗം വിജൂ കൃഷ്‌ണൻ  സംസാരിച്ചു. ജില്ലാ കമ്മിറ്റി ആസ്ഥാനമായ മേട്ടുക്കട കാട്ടായിക്കോണം വി ശ്രീധർ സ്‌മാരകമന്ദിരത്തിൽ വി ജോയി പതാക ഉയർത്തി.  ദേശാഭിമാനി ആസ്ഥാനത്ത്‌ ജനറൽ മാനേജർ കെ ജെ തോമസ്‌ പതാക ഉയർത്തിയശേഷം അനുസ്‌മരണപ്രഭാഷണം നടത്തി. റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ, ലോക്കൽ സെക്രട്ടറി പി അനിൽകുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top