29 March Friday

ചിലരെ വീഴ്‌ത്താനാകും ; 
അതല്ല പൊതുവികാരം ; ബിജെപി പ്രീണനത്തിന്‌ മറുപടി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023



കണ്ണൂർ
അവസരവാദികളായ ചിലയാളുകളെ സുഖിപ്പിക്കാൻ കിട്ടുമെന്നു കരുതി, അതാണ് പൊതുവികാരമെന്ന് സംഘപരിവാർ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയത നാടിനാപത്താണ് എന്നതാണ് കേരളത്തിന്റെ നിലപാട്. ബിജെപിയുടെ അജൻഡ അത്രയെളുപ്പത്തിൽ നടപ്പാക്കാവുന്ന നാടല്ല കേരളം. പെരളശേരിയിൽ എ കെ ജി–- - ഇ എം എസ് അനുസ്മരണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മതന്യൂനപക്ഷത്തിലെ ചില പ്രധാനികളെ പ്രീണിപ്പിക്കാനാണ് സംഘ പരിവാർ നോക്കുന്നത്. ഇതിൽ സ്വകാര്യ ഭീഷണിയുണ്ട്, മറ്റുതരത്തിലുള്ള പ്രലോഭനങ്ങളുണ്ട്. വോട്ടിനുവേണ്ടിയുള്ള നീക്കമാണിത്. ചില പ്രധാനികളെയാണ് ഇവർ സമീപിക്കുന്നത്‌. ഇവരെന്താണെന്ന് എല്ലാവർക്കും അറിയാം.

ഡൽഹിയിലെ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധക്കൂട്ടായ്മ എന്തിനായിരുന്നു. സംഘ പരിവാർ ആക്രമണങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെയായിരുന്നില്ലേ? അത്തരം ആളുകൾ വെളുക്കെ ചിരിച്ച് ബാന്ധവമാകാം എന്നുപറഞ്ഞ് വന്നാൽ ആർക്കെങ്കിലും സമ്മതിക്കാനാകുമോ. ഉദ്ദേശിച്ച ഫലം ഈ നീക്കത്തിന് കിട്ടിയില്ലെന്നുറപ്പാണ്.

എന്നാൽ, ചിലരെ അവർക്ക് വീഴ്ത്താനാകും. ആ ചിലർ പൊതുവികാരമല്ല. കേരളത്തിന്റെ പൊതുവികാരം വർഗീയതയെ ചെറുക്കണമെന്നതാണ്. വർഗീയതയുടെ ഏറ്റവും വലിയ രൂപമായ ആർഎസ്എസിന്റെ രാഷ്ട്രീയരൂപമാണ് ബിജെപിയെന്നത് ഇവിടെയാർക്കും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top