23 April Tuesday

പരിശോധിച്ച രണ്ടിൽ ഒരാൾക്ക് കോവിഡ്‌ ; സ്ഥിരീകരണ നിരക്ക് 50.86

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

എറണാകുളം നഗരത്തിലൂടെ മാസ്കിനുപുറമെ ഫെയ്സ്ഷീൽഡ് ധരിച്ച് നടന്നുപോകുന്ന സ്ത്രീ ഫോട്ടോ: സുനോജ് നെെനാൻ മാത്യു


കൊച്ചി
ജില്ലയിൽ കോവിഡ് സ്ഥിരീകരണ നിരക്ക് 50 കടന്നു. രോഗലക്ഷണമുള്ളതിനാൽ പരിശോധനയ്‌ക്ക്‌ വിധേയരായവരിൽ പകുതിയിലേറെപ്പേർക്ക്‌ കോവിഡ് എന്ന അസാധാരണ സാഹചര്യമാണ് ജില്ലയിലുള്ളത്. 50.86 ആണ് വെള്ളിയാഴ്ചത്തെ കോവിഡ് സ്ഥിരീകരണ നിരക്ക്. 7339 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 27 ആരോ​ഗ്യപ്രവർത്തകരും വിദേശത്തുനിന്നെത്തിയ മൂന്നുപേരും രോഗബാധിതരിൽ ഉൾപ്പെടുന്നു. 5592 പേർക്ക് സമ്പർക്കത്തിലൂടെയാണ്. 1717 പേരുടെ ഉറവിടം വ്യക്തമല്ല. 4888 പേർ കോവിഡ് മുക്തരായി. ജില്ലയിൽ 33,873 പേർ കോവിഡ് ചികിത്സയിലുണ്ട്. 2396 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ആകെ 44,279 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 14,431 സാമ്പിളുകൾ പരിശോധനയ്ക്ക് നൽകി.

വെള്ളിയാഴ്ച 18,331 പേർക്ക് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 8037 പേർ ആദ്യഡോസും 5672 പേർ രണ്ടാംഡോസും സ്വീകരിച്ചു. 11,086 പേർക്ക് കോവിഷീൽഡും 7245 പേർക്ക് കോവാക്സിനുമാണ് നൽകിയത്. 4622 പേർ കരുതൽ ഡോസ് സ്വീകരിച്ചു. ഇതുവരെ 37,692 പേർക്ക് കരുതൽ ഡോസ് നൽകി. ജില്ലയിൽ ഇതുവരെ 57,47,809 ഡോസ് വാക്‌സിനാണ് നൽകിയത്‌. ഇതിൽ  31,73,015 പേർക്ക് ആദ്യ ഡോസും 25,37,102 പേർക്ക് രണ്ടാമത്തെ ഡോസുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top