19 April Friday

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം ; സിഐടിയു ജാഥകൾക്ക്‌ ആവേശകരമായ സമാപനം

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021


കൊച്ചി
കർഷകരുടെ ഐതിഹാസിക പോരാട്ടത്തിന്‌ കരുത്തുപകർന്ന്‌ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണജാഥകൾക്ക് ആവേശകരമായ സമാപനം. സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ മണിശങ്കർ, സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് എന്നിവർ ക്യാപ്‌റ്റന്മാരായ ജാഥകൾ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വ്യാഴാഴ്ച വൈകിട്ട്‌ കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് ജങ്‌ഷനിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.  കെ ആർ ജയചന്ദ്രൻ അധ്യക്ഷനായി. സി കെ മണിശങ്കർ, കെ എൻ ഗോപിനാഥ്, കെ ടി എൽദോ എന്നിവർ സംസാരിച്ചു.  വിവിധ  തൊഴിലാളി സംഘടനകളും ബഹുജന സംഘടനകളും സ്വീകരണം നൽകി.
സി കെ മണിശങ്കർ ക്യാപ്‌റ്റനായ ജാഥ രണ്ടാംദിവസത്തെ പര്യടനം വ്യാഴാഴ്ച രാവിലെ ഷിപ്‌യാർഡിൽനിന്ന് ആരംഭിച്ചു.

മുളന്തുരുത്തി, ഉദയംപേരൂർ, തൃപ്പൂണിത്തുറ, പള്ളുരുത്തി, തോപ്പുംപടി, വൈറ്റില, എറണാകുളം എസ്ഡി ഫാർമസി ജങ്‌ഷൻ, പാലാരിവട്ടം എന്നിവിടങ്ങളിൽ പര്യടനം നടത്തി. സ്വീകരണ കേന്ദ്രങ്ങളായ ഷിപ്‌യാർഡിനുമുന്നിൽ പി അനിജു, മുളന്തുരുത്തിയിൽ എം ബി നാസർ, ഉദയംപേരൂരിൽ പി വി രാമചന്ദ്രൻ, തൃപ്പൂണിത്തുറയിൽ ടി എസ് ഉല്ലാസൻ, പള്ളുരുത്തിയിൽ വി എ ശ്രീജിത്, തോപ്പുംപടിയിൽ ബി ഹംസ, വൈറ്റിലയിൽ വി പി ചന്ദ്രൻ, എറണാകുളത്ത്‌ കെ വി മനോജ്, പാലാരിവട്ടത്ത് അഡ്വ. എ എൻ സന്തോഷ്, കാക്കനാട്‌ കെ ആർ ജയചന്ദ്രൻ എന്നിവർ അധ്യക്ഷരായി.
 വൈസ്‌ ക്യാപ്റ്റൻ അഡ്വ. എൻ സി മോഹനൻ, എം പി ഉദയൻ, സി ഡി നന്ദകുമാർ, പി എസ് മോഹനൻ, ടി വി സൂസൻ, അഡ്വ. മുജീബ് റഹ്മാൻ, എൽ ആർ ശ്രീകുമാർ, എം ഇബ്രാഹിംകുട്ടി, ലിസി വർഗീസ്, വിനിത വിജയൻ എന്നിവർ സംസാരിച്ചു.

കെ എൻ ഗോപിനാഥ് ക്യാപ്‌റ്റനായ ജാഥ, രണ്ടാംദിവസത്തെ പര്യടനം ഫാക്ട്‌ ഉദ്യോഗമണ്ഡലിൽനിന്ന് ആരംഭിച്ചു. ശ്രീമൂലനഗരം, കാലടി, പെരുമ്പാവൂർ, വെങ്ങോല, വാഴക്കുളം തടിയിട്ടപറമ്പ്, ആലുവ ആശുപത്രിക്കവല, കളമശേരി പ്രീമിയർ കവല എന്നിവിടങ്ങളിൽ പര്യടനം നടത്തി. സ്വീകരണ കേന്ദ്രങ്ങളായ എഫ്എസിടിയിൽ എം എം ജബ്ബാർ, ശ്രീമൂലനഗരത്ത് കെ പി ഷാജി, കാലടിയിൽ കെ ജെ ജോയി, പെരുമ്പാവൂരിൽ കെ മുരുകൻ, വെങ്ങോലയിൽ എം ഐ ബീരാസ്, വാഴക്കുളത്ത്‌ ബിജു മർക്കോസ്, ആലുവയിൽ പി എം സഹീർ, കളമശേരിയിൽ എ എം യൂസഫ് എന്നിവർ അധ്യക്ഷരായി. ആലുവയിൽ പ്രായംകുറഞ്ഞ കാരുണ്യപ്രവർത്തക ലിയാന തേജസ് ജാഥയ്ക്ക് സ്വീകരണം നൽകി. വിവിധയിടങ്ങളിൽ ജാഥാ വൈസ്‌ ക്യാപ്റ്റൻ പി ആർ മുരളീധരൻ, സി കെ പരീത്, കെ എ അലി അക്ബർ, എ ജി ഉദയകുമാർ, എം ബി സ്യമന്തഭദ്രൻ, എം ജി അജി, കെ വി മനോജ്, മിനി മനോഹരൻ, പി ബി സന്ധ്യ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top