06 July Sunday

വാങ്ങാത്ത കാർ 
ബുള്ളറ്റ്‌ പ്രൂഫാക്കി മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022


തിരുവനന്തപുരം
ഖാദി ബോർഡ്‌ വൈസ്‌ ചെയർമാൻ പി ജയരാജന്‌ ബുള്ളറ്റ്‌ പ്രൂഫ്‌ ആഡംബര കാർ വാങ്ങുന്നെന്ന പ്രചാരണം വസ്‌തുതാവിരുദ്ധം. നിലവിലെ വാഹനത്തിന്റെ കാലപ്പഴക്കം കണക്കിലെടുത്ത്‌ പുതിയ വാഹനം വാങ്ങാൻ അനുമതി നൽകിയ ഉടനെയാണ്‌ ബുള്ളറ്റ്‌ പ്രൂഫ്‌ കാർ വാങ്ങിയെന്ന പേരിൽ വ്യാജ പ്രചാരണം ആരംഭിച്ചത്‌.

പത്തുവർഷം പഴക്കമുള്ളതും അറ്റകുറ്റപ്പണി കൂടുതലായി വേണ്ടിവരുന്നതുമായ വാഹനമാണ്‌ നിലവിൽ ഉപയോഗിക്കുന്നത്‌. സംസ്ഥാനത്തൊട്ടാകെ  ദീർഘയാത്ര വേണ്ടിവരുന്ന സാഹചര്യത്തിലാണ്‌ പുതിയ വാഹനം വാങ്ങാൻ ചെയർമാൻ കൂടിയായ വ്യവസായമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഖാദി ബോർഡ്‌ യോഗം തീരുമാനിച്ചത്‌. ബോർഡിന്റെതന്നെ ട്രേഡിങ്‌ അക്കൗണ്ടിൽനിന്ന്‌ പരമാവധി 35 ലക്ഷം രൂപയുടെ വാഹനം വാങ്ങാനാണ്‌ അനുമതി. ആർഎസ്‌എസ്‌ ആക്രമണത്തിനിരയായി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യസാഹചര്യവും ആർഎസ്‌എസിന്റെ വധഭീഷണി നിലവിലുള്ളതിനാൽ ഏർപ്പെടുത്തിയ സുരക്ഷയും കണക്കിലെടുത്താണ്‌ തീരുമാനം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top