20 April Saturday

5 വർഷത്തിനുള്ളിൽ അതിദാരിദ്ര്യം ഇല്ലാതാക്കും: മന്ത്രി എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021


തിരുവനന്തപുരം
അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന്‌ തദ്ദേശമന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. അതിദരിദ്രരെ കണ്ടെത്തി ആ അവസ്ഥയിൽനിന്ന്‌ പുറത്തെത്തിക്കാനുള്ള പദ്ധതി മൈക്രോപ്ലാനിലൂടെ തയ്യാറാക്കും. ഇതിന്‌ സമൂഹത്തിന്റെ പിന്തുണ വേണം. അതിദാരിദ്ര്യ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി  എടുക്കേണ്ട നടപടിയെക്കുറിച്ച് വിശദീകരിക്കാൻ ചേർന്ന തദ്ദേശസ്ഥാപന അധ്യക്ഷൻമാരുടേയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പദ്ധതിയുടെ പ്രാരംഭ പഠനം തിരുവനന്തപുരം ജില്ലയിലെ അഞ്ച്തെങ്ങ് പഞ്ചായത്ത്, വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്ത്, തൃശൂർ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നടത്തി. അതിദരിദ്രരുടെ പട്ടിക തയ്യാറാക്കൽ ഇവിടെ അന്തിമഘട്ടത്തിലാണ്. അർഹരായ ഒരാളും വിട്ടുപോകാതെ ജാഗ്രതയോടെയാണ്‌ പട്ടിക തയ്യാറാക്കുന്നത്‌. ഇതിനായി സംസ്ഥാന, ജില്ലാ, പഞ്ചായത്ത് തലത്തിലെ സമിതികളുടെ പ്രവർത്തനത്തിന്‌ സർക്കാർ മാർഗനിർദേശം നൽകിയിട്ടുണ്ട്‌. പദ്ധതിയുടെ പൂർണ ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്ക്‌ ആണെന്നും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു. യോഗത്തിൽ  സ്റ്റേറ്റ് നോഡൽ ഓഫീസർ വി എസ് സന്തോഷ് കുമാർ, കില ഡയറക്ടർ ജോയ് ഇളമൺ തുടങ്ങിയവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top