20 April Saturday

120 റോഡിന്റെ നവീകരണത്തിന് 378.98 കോടി

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021


തിരുവനന്തപുരം
സംസ്ഥാനത്തെ 120 റോഡിന്റെ നവീകരണത്തിനായി പിഎംജിഎസ്‌വൈ പദ്ധതിയിലൂടെ 378.98 കോടി രൂപ അനുവദിച്ചതായി തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. 567.79 കിലോമീറ്റർ റോഡുകളുടെ നവീകരണത്തിന് 224.38 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതവും 154.60 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണ്‌. പിഎംജിഎസ്‌വൈ മൂന്നാംഘട്ടത്തിന്റെ മാർഗനിർദേശ പ്രകാരം റോഡിന്റെ കാലാവധി 10 വർഷമാണെന്നും ഇതിൽ ആദ്യത്തെ അഞ്ചു വർഷത്തെ പരിപാലനം കോൺട്രാക്‌ടർ തന്നെ നേക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. നിർമാണ ചെലവിന്റെ  ഒമ്പത്‌ ശതമാനം ഇതിനായി നീക്കിവയ്‌ക്കുന്നതാണ്. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 33.67 കോടി രൂപയും പ്രതീക്ഷിത പുനരുജ്ജീവന തുകയായി  75 .85  കോടി രൂപയും അനുവദിച്ചുവെന്ന്‌ മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top