20 April Saturday

മദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ വൃദ്ധയായ അമ്മയെ തീകൊളുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

തൃശൂർ> മദ്യം വാങ്ങാൻ പണം നൽകാത്തതിന് മകൻ അമ്മയെ തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ചമ്മണ്ണൂർ സ്വദേശിനീ ശ്രീമതിയെ (75) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ മനോജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇയാൾ ദീർഘകാലമായി മദ്യത്തിന് അടിമയാണെന്നും മാനസികരോഗത്തിന് ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ടോടെയാണ് മനോജ് അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top