24 April Wednesday

ആലുവ ശിവരാത്രി മണപ്പുറം ശൂന്യം ബലിതർപ്പണം ഓൺലൈനിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 21, 2020


ആലുവ
പരമ്പരാഗത രീതിയിലുള്ള ബലിതർപ്പണത്തിന് കോവിഡ് ഭീതി തടസ്സമായപ്പോൾ, പിതൃമോക്ഷത്തിന്‌ വിശ്വാസികൾ പുതുവഴി തേടി. ദക്ഷിണായനത്തിലെ ബലിതർപ്പണദിനമായ തിങ്കളാഴ്ച ആലുവ ശിവരാത്രി മണപ്പുറം ശൂന്യം. അർധരാത്രിയോടെ ആരംഭിച്ച് വാവുദിനത്തിൽ ഉച്ചവരെ നീളാറുള്ള ബലികർമങ്ങൾക്കായി പതിനായിരക്കണക്കിന് വിശ്വാസികളാണ് എത്തിയിരുന്നത്. എന്നാൽ, ഇത്തവണ കർക്കടക വാവുബലി ചടങ്ങുകൾ ഉണ്ടായില്ല. പകരം വ്രതാനുഷ്ഠാനച്ചടങ്ങുകൾ പാലിച്ച് പലരും വീടുകളിൽ ബലി അനുഷ്ഠിച്ചു.

ഓൺലൈനായും കുറെപ്പേർ ബലിതർപ്പണം നടത്തി. ആചാര്യൻ എടത്തല വിജയകുമാറിന്റെ കാർമികത്വത്തിൽ തോട്ടക്കാട്ടുകരയിലായിരുന്നു ഓൺലൈൻ ബലിതർപ്പണം. ദുബായ്‌, സൗദി അറേബ്യ, ഷാർജ എന്നിവിടങ്ങളിലുള്ള മലയാളികൾക്കാണ് ഓൺലൈൻവഴി മന്ത്രോച്ചാരണങ്ങൾ പറഞ്ഞുകൊടുത്തത്. 235 പേർ ഇപ്രകാരം ബലിതർപ്പണം നടത്തി. ഇതിനുപുറമെ സംസ്ഥാനത്തിനകത്തും ആയിരക്കണക്കിന് ആളുകൾ ഫെയ്‌സ്ബുക്ക് ലൈവ്‌ വഴിയും ഓൺലൈനിലും ബലിതർപ്പണച്ചടങ്ങുകളിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top