20 April Saturday

അബ്ദുൾ ഹമീദിന്റെ വീട്ടിൽ കസ്‌റ്റംസ്‌ റെയ്‌ഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 21, 2020

മലപ്പുറം
സ്വർണക്കടത്ത്‌ കേസിൽ അറസ്‌റ്റിലായ പ്രതിയുടെ വീട്ടിൽ കസ്‌റ്റംസ്‌ റെയ്‌ഡ്.‌ മലപ്പുറം കൂട്ടിലങ്ങാടി നെച്ചിക്കുറ്റിയിൽ പടിക്കമണ്ണിൽ അബ്ദുൾ ഹമീദി (54)ന്റെ വീട്ടിലാണ്‌  കൊച്ചിയിൽനിന്നുള്ള പ്രത്യേക കസ്‌റ്റംസ്‌ സംഘം റെയ്‌ഡ്‌ നടത്തിയത്‌. ഒരു മണിക്കൂർ നീണ്ട പരിശോധനയിൽ കംപ്യൂട്ടറും മൊബൈൽഫോണുമടക്കം പിടിച്ചെടുത്തു.      അബ്ദുൾ ഹമീദ്‌ കൂട്ടിലങ്ങാടിയിലെ അമീൻ ഗോൾഡ് ജ്വല്ലറി ഉടമയാണ്. കേസിലെ മുഖ്യപ്രതി പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസിൽനിന്ന്‌ ഹമീദ്‌ സ്വർണം വാങ്ങി വിൽപ്പന നടത്തിയതായാണ്‌ കസ്‌റ്റംസിന്‌ ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top