29 March Friday

വായന പക്ഷാചരണത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022


കൊച്ചി
വായന പക്ഷാചരണത്തിന്റെ ജില്ലാ ഉദ്‌ഘാടനം പി എൻ പണിക്കർ ദിനത്തിൽ കലക്ടർ ജാഫർ മാലിക് നിർവഹിച്ചു. ഡോ. ഗോപി പുതുക്കോട് എഴുതിയ "ഗ്രന്ഥാലയ മഹർഷി പി എൻ പണിക്കർ' എന്ന പുസ്തകം മഹാരാജാസ് കോളേജിലെ ചടങ്ങിൽ ബിഎ മലയാളം വിദ്യാർഥിനി വി വൈഷ്ണവിക്ക് കലക്ടർ നൽകി. കോളേജ് വൈസ് പ്രിൻസിപ്പൽ കെ വി ജയമോൾ അധ്യക്ഷയായി.

ഭാഷാഭിമാന സംഗമങ്ങളുടെ സംഘാടനം മികച്ച രീതിയിൽ നടത്തിയ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രനെ ആദരിച്ചു. 1949ൽ മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റ്‌ പഠിച്ച വി രാഘവന്റെ പുസ്തകശേഖരം മകൾ ഡോ. ഷീല നമ്പൂതിരി മലയാളം വിഭാഗത്തിന്‌  കൈമാറി. എഴുത്തുകാരൻ അജയ് പി മങ്ങാട്ട് മുഖ്യാതിഥിയായി. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലും മഹാരാജാസ് മലയാളവിഭാഗവും പി എൻ പണിക്കർ ഫൗണ്ടേഷനും ചേർന്നാണ്‌ ദിനാചരണം സംഘടിപ്പിച്ചത്. പിആർഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, മലയാളവിഭാഗം അധ്യക്ഷ ഡോ. സുമി ജോയി ഓലിയപ്പുറം, ഗവേണിങ്ങ് ബോഡി അംഗം എം എസ് മുരളി, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് സിഐസിസി ജയചന്ദ്രൻ, പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോ–-ഓർഡിനേറ്റർ ഹരീഷ് ആർ നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു.

ചെറുകഥാ മത്സരജേതാക്കളായ കെ എസ് അഭിലാഷ്, ബി പി പഞ്ചമി, നമിത സേതുകുമാർ എന്നിവർക്ക്‌ ഉപഹാരം നൽകി. എംജി സർവകലാശാല കലാപ്രതിഭയായ അമർ നാഥിനും ഉപഹാരം നൽകി. അജയ് പി മങ്ങാട്ട് വിദ്യാർഥികളുമായി സംവദിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top