23 April Tuesday


പൂച്ചയ്‌ക്ക്‌ മണികെട്ടാൻ 
തയ്യാറാകേണ്ടി വരും , പ്രതിപക്ഷം പുതിയ കീഴ്‌വഴക്കമുണ്ടാക്കുന്നു : സ്പീക്കർ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


തിരുവനന്തപുരം
പൂച്ചയ്‌ക്ക് ആര്‌ മണികെട്ടുമെന്ന ചോദ്യമുയർന്നാൽ മണികെട്ടാൻ സ്പീക്കർ തയ്യാറാകേണ്ടി വരുമെന്ന്‌ എ എൻ ഷംസീർ. തിങ്കളാഴ്ച സഭയിൽ നൽകിയ റൂളിങ്ങിന്‌ കടകവിരുദ്ധമായ പരാമർശങ്ങളാണ്‌ പ്രതിപക്ഷം നടത്തുന്നത്‌. സ്പീക്കർപദവിയെ എല്ലാവരും മാനിക്കാറുണ്ട്. സ്പീക്കർക്കെതിരായി പത്രസമ്മേളനങ്ങളുമുണ്ടാകാറില്ല. എന്നാലിപ്പോൾ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചാൽ സ്പീക്കറെ ആക്ഷേപിച്ച് വാർത്താസമ്മേളനം നടത്തുകയാണ്‌.

കേരളചരിത്രത്തിൽ ആദ്യമായി  സ്പീക്കറുടെ കോലം കത്തിക്കുന്ന സംഭവമുണ്ടായി. ഇതൊരു കീഴ്‌വഴക്കമാക്കി മാറ്റാനാണ്‌ പ്രതിപക്ഷത്തിന്റെ ശ്രമം. നിയമസഭയിൽ ഉയർന്ന  മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിൽ നടുത്തളത്തിൽ ഇരിക്കുന്നവർ സഭയിലുണ്ടാകില്ല. അത്തരത്തിലുള്ള അച്ചടക്കനടപടികളിലേക്ക്  പോകാമായിരുന്നെങ്കിലും അതിലേക്ക് കടന്നിട്ടില്ല. പ്രതിപക്ഷ നിരയിലുള്ളവരെല്ലാം പരിണത പ്രജ്ഞരാണ്. പ്രതിപക്ഷം പുനർവിചിന്തനം നടത്തണമെന്നും ചോദ്യോത്തരവേളയ്‌ക്കിടെ സ്പീക്കർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top