27 April Saturday

മാലിന്യപ്രശ്നം : നഗരസഭാ ഓഫീസിലേക്ക് 
സിപിഐ എം മാർച്ച്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


പറവൂർ
നഗരസഭയുടെ വെടിമറയിലുള്ള മാലിന്യസംഭരണ കേന്ദ്രത്തിലെ മാലിന്യക്കൂമ്പാരം നീക്കം ചെയ്ത് അപകടം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ടൗൺ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി. മാലിന്യസംസ്കരണ പ്രശ്നത്തിൽ നഗരസഭ അനാസ്ഥ വെടിയണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി ടി ആർ ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ എ വിദ്യാനന്ദൻ അധ്യക്ഷനായി. നഗരസഭാ പ്രതിപക്ഷനേതാവ് ടി വി നിധിൻ, ഏരിയ കമ്മിറ്റി അംഗം എൻ എസ് അനിൽകുമാർ, ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി സി പി ജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ ജെ ഷൈൻ എന്നിവർ സംസാരിച്ചു. വ്യാപാരഭവനിൽനിന്ന്‌ ആരംഭിച്ച പ്രകടനത്തിന് സി എ രാജീവ്, കൗൺസിലർമാരായ ഇ ജി ശശി, എം കെ ബാനർജി, ജ്യോതി ദിനേശൻ, സി എസ് സജിത എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top