27 April Saturday

മുല്ലപ്പെരിയാർ സുരക്ഷിതമെന്ന് മേൽനോട്ടസമിതി ; സ്വതന്ത്രവിദഗ്‌ധസമിതി പരിശോധിക്കണമെന്ന്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023



ന്യൂഡൽഹി
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ തൃപ്‌തികരമെന്ന്‌ കേന്ദ്ര ജലകമീഷനും സുപ്രീംകോടതി ചുമതലപ്പെടുത്തിയ മേൽനോട്ടസമിതിയും. ഈ അവകാശവാദം ഉന്നയിച്ച്‌ സുപ്രീംകോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. സുരക്ഷ ഉറപ്പാക്കണമെന്ന ഹർജി ജസ്‌റ്റിസ്‌ എം ആർ ഷാ അധ്യക്ഷനായ ബെഞ്ച്‌ ചൊവ്വാഴ്‌ച പരിഗണിക്കും. കഴിഞ്ഞവർഷം മേയിൽ മേൽനോട്ടസമിതി മുല്ലപ്പെരിയാർ അണക്കെട്ട്‌ സന്ദർശിച്ചിരുന്നു.

അതേസമയം, സുരക്ഷയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ഈമാസം 28ന്‌ മേൽനോട്ടസമിതി യോഗം ചേരുമെന്നും റിപ്പോർട്ടിൽ പറയുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷിതത്വം സ്വതന്ത്രവിദഗ്‌ധസമിതിയെക്കൊണ്ട്‌ പരിശോധിപ്പിക്കണമെന്ന്‌ കേരളം സത്യവാങ്‌മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ പരിശോധനകൾ നടത്തണം. പരിശോധനകൾക്ക്‌ ശേഷമേ തുടർനടപടികളിലേക്ക്‌ കടക്കാൻ പാടുള്ളൂവെന്നുമാണ് കേരളത്തിന്റെ നിലപാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top