25 April Thursday
പ്രതാപചന്ദ്രനെ കോൺഗ്രസ്‌ 
നേതാക്കൾ മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്ന് മക്കളുടെ പരാതി

പ്രതാപചന്ദ്രന്റെ മരണത്തിൽ 
അന്വേഷണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023


തിരുവനന്തപുരം
കെപിസിസി ട്രഷറർ പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട്‌ മക്കൾ നൽകിയ പരാതിയിൽ പൊലീസ്‌ അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിക്ക്‌ നൽകിയ പരാതി കഴിഞ്ഞ ദിവസം അന്വേഷണത്തിനായി പൊലീസ്‌ മേധാവിക്ക്‌ കൈമാറിയിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ്‌ കമീഷണർ സി എച്ച്‌ നാഗരാജുവിന്റെ നിർദേശപ്രകാരം ശംഖുംമുഖം അസി. കമീഷണർ ഡി കെ പൃഥ്വിരാജാണ്‌ അന്വേഷിക്കുന്നത്‌.

പ്രതാപചന്ദ്രനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയിരുന്നോ, അപമാനിക്കാൻ ശ്രമിച്ചിരുന്നോ, സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയോ എന്നീ കാര്യങ്ങൾ പൊലീസ്‌ പരിശോധിക്കും. 

പ്രതാപചന്ദ്രനെ കോൺഗ്രസ്‌ നേതാക്കൾ മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ്‌   മരണത്തിന്‌ കാരണമായതെന്നുമാണ്‌ മക്കളായ പ്രജിത്തും പ്രീതിയും മുഖ്യമന്ത്രിക്ക്‌ നൽകിയ പരാതിയിൽ പറയുന്നത്‌. അച്ഛന്റെ അപ്രതീക്ഷിത മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്വാഭാവിക മരണമാണോ എന്നതടക്കം പരിശോധിക്കണമെന്നും  പരാതിയിൽ ആവശ്യപ്പെട്ടു.  പരസ്യമായി അപമാനിച്ചത്‌  ഉണ്ടാക്കിയ കടുത്ത മാനസികാഘാതം അച്ഛന്റെ പെട്ടെന്നുള്ള മരണത്തിന്‌ കാരണമായി.  കുടുംബത്തെക്കുറിച്ചും പ്രചാരണം നടത്തിയെന്നും തങ്ങൾക്ക്‌ ഉറങ്ങാൻപോലും പറ്റാത്ത സാഹചര്യമാണെന്നും പരാതിയിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top