26 April Friday

കെ റെയില്‍ ഉപേക്ഷിച്ചിട്ടില്ല ;
 നുണകൾ പടച്ചുവിട്ട്‌ മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Nov 20, 2022


തിരുവനന്തപുരം
സംസ്ഥാനം കെ–- റെയിൽ പദ്ധതി ഉപേക്ഷിച്ചെന്ന കള്ളപ്രചാരണവുമായി ഒരുകൂട്ടം മാധ്യമങ്ങൾ. പദ്ധതിയുടെ ആവശ്യങ്ങൾക്കായി റവന്യുവകുപ്പിൽനിന്ന് കെ–- റെയിൽ വിളിപ്പിച്ച ഉദ്യോഗസ്ഥർ പഴയ ജോലികളിലേക്ക് മടങ്ങിയതാണ് തെറ്റായ പ്രചാരണത്തിന് കാരണം.
കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കെ–- റെയിൽ കേന്ദ്ര സർക്കാരിന്റെ അന്തിമാനുമതിക്കുശേഷം നടപ്പാക്കുമെന്ന്‌ സർക്കാർ വ്യക്തമാക്കിയതാണ്‌. പ്രാഥമിക നടപടിയായ പാരിസ്ഥിതിക പഠനത്തിനും മറ്റും റവന്യുവകുപ്പിലെ 11 യൂണിറ്റ് സർവേ ജീവനക്കാരെ കെ–- റെയിൽ ഏറ്റെടുത്തിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് സിൽവർ ലൈൻ കടന്നുപോകുന്ന പ്രദേശങ്ങൾ രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ, പാരിസ്ഥിതിക പഠനത്തിന് രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ പ്രതിപക്ഷവും ബിജെപിയും ആസൂത്രിതമായി നടപ്പാക്കിയ രാഷ്ട്രീയം ജനങ്ങളിൽ ആശങ്കയുണ്ടാക്കി. പലയിടങ്ങളിലും ഉദ്യോഗസ്ഥരുമായി സംഘർഷമുണ്ടായി.

തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, ചെങ്കോട്ട റെയിൽപാത വികസനം, ശബരി പാത, സംസ്ഥാന പൊതുമരാമത്തുവകുപ്പിന്റെ വിവിധ പദ്ധതികൾ എന്നിവയ്ക്കെല്ലാം റവന്യുവകുപ്പ് ജീവനക്കാരെ ആവശ്യപ്പെട്ട് അപേക്ഷകൾ വന്നിരുന്നു. തുടർന്ന്‌ ഈ ആവശ്യങ്ങൾക്കായി കെ–- റെയിൽ കോർപറേഷന്റെ ജോലികൾക്ക് നിയോഗിച്ചിരുന്ന ജീവനക്കാരെ തൽക്കാലം അവിടങ്ങളിലേക്ക്‌ നിയോഗിക്കുകയാണ്‌ ചെയ്തത്‌. ഈ ഘട്ടത്തിൽ ഇവരുടെ ശമ്പളം വീണ്ടും റവന്യുവകുപ്പിന്റെ അക്കൗണ്ടിൽനിന്ന് അനുവദിക്കാനുള്ള നിയമാനുസൃത നടപടികളും പൂർത്തിയാക്കണം. ഇതിന്റെ ഭാഗമായുള്ള രേഖകൾ ഉപയോഗിച്ചാണ്‌ കെ–- റെയിൽ പദ്ധതി ഉപേക്ഷിച്ചെന്നും റവന്യുവകുപ്പ് ജീവനക്കാരെ തിരിച്ചുവിളിച്ചെന്നും വാർത്തയാക്കി മാധ്യമങ്ങൾ നുണകൾ പടച്ചുവിടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top