16 April Tuesday

ശബരിമല വിവാദത്തിന്‌ വീണ്ടും സംഘപരിവാർ നീക്കം

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021


തിരുവനന്തപുരം
ശബരിമല ക്ഷേത്രം വീണ്ടും വിവാദത്തിലാക്കി വരുമാനം ഇല്ലാതാക്കാനും സംഘർഷമുണ്ടാക്കാനും ആസൂത്രിത നീക്കം. നുണ പ്രചരിപ്പിച്ചും കോടതിയിലെത്തിച്ചും വാർത്തകള്‍ ചമച്ചും അനാവശ്യ ചർച്ചയ്‌ക്ക്‌ വഴിവയ്‌ക്കുകയാണ് സംഘപരിവാര്‍. വർഗീയവൽക്കരണത്തിനുള്ള വിഫല ശ്രമവുമുണ്ട്.

ഹലാൽ ശർക്കരയുടെ പേരുപറഞ്ഞ്‌  തെറ്റിദ്ധരിപ്പിച്ചാണ്‌ ഒടുവില്‍ വിവാദം കൊഴുപ്പിച്ചത്‌. സത്യം പുറത്തുവന്നപ്പോൾ ഹർജിക്കാരുടെ ലക്ഷ്യം വിശ്വാസമോ ക്ഷേത്രസംരക്ഷണമോ അല്ലെന്ന്‌ തെളിഞ്ഞു. അതോടെ കേടായ ശർക്കര ഉപയോഗിക്കുന്നുവെന്ന പ്രചാരണമായി. സീസണിൽ ഉപയോഗിക്കുന്നതിന്‌ നേരത്തേതന്നെ ക്വട്ടേഷൻ കൊടുത്ത്‌ ശർക്കര എത്തിച്ചിരുന്നു. കോവിഡ്‌ പടർന്നതിനാൽ തീർഥാടകരെ പ്രവേശിപ്പിച്ചില്ല. തുടര്‍ന്ന്, ലേലം ചെയ്ത്‌ വിൽക്കുകയാണ്‌ ചെയ്തത്‌.

സ്‌ത്രീകളെ ശബരിമലയിലേക്ക്‌ കൊണ്ടുവന്ന്‌ സംഘർഷമുണ്ടാക്കാനുള്ള ശ്രമവും ചിലർ ആസൂത്രണം ചെയ്യുന്നുണ്ട്‌. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെച്ചൊല്ലി അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

മന്ത്രിയിലും സർക്കാരിലുമുള്ള ജനങ്ങളുടെ വിശ്വാസമാണിത്‌ കാണിക്കുന്നത്‌. സംഘപരിവാർ കൈവശം വച്ചിരുന്ന പല ക്ഷേത്രങ്ങളും ദേവസ്വം ബോർഡ്‌ ഏറ്റെടുത്തത്‌ വിശ്വാസികളുടെ ആവശ്യത്തെ തുടർന്നായിരുന്നു. ആയുധ പരിശീലനത്തിനും ക്രിമിനൽവൽക്കരണത്തിനും പണം വെട്ടിക്കുന്നതിനും ക്ഷേത്രങ്ങളെ ഉപയോഗിച്ചതോടെയാണ്‌ പരാതി ഉയർന്നത്‌. ഏറ്റെടുത്ത ക്ഷേത്രങ്ങൾ  അഭിവൃദ്ധിപ്പെടുകയാണ്‌ ചെയ്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top