03 December Sunday

ഏലൂരിലെ 
മാലിന്യസംസ്കരണം 
അസി. കലക്ടര്‍ 
വിലയിരുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023


കളമശേരി
ഏലൂർ നഗരസഭയിലെ മാലിന്യസംസ്കരണ പദ്ധതികളും ഹരിതകർമസേനയുടെ പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്താന്‍ ജില്ലാ അസിസ്റ്റന്റ്‌ കലക്ടർ നിഷാന്ത് സിഹാര നഗരസഭാ ഓഫീസ്, എംസിഎഫ്, കമ്പോസ്റ്റ് ബിന്നുകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഉറവിടമാലിന്യ സംസ്കരണവും വികേന്ദ്രീകരണ മാലിന്യസംസ്കരണ പദ്ധതികളും നേരിട്ട്‌ മനസ്സിലാക്കി. നഗരസഭാ ചെയർമാൻ എ ഡി സുജിൽ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി എ ഷെറിഫ്, നഗരസഭാ സെക്രട്ടറി പി ബി കൃഷ്ണകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ സജിമോൻ കെ വർഗീസ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top