കോതമംഗലം
കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളന്‍തണ്ണി, ക്ണാച്ചേരി പ്രദേശങ്ങളില്‍ ഒച്ചുശല്യം രൂക്ഷമാകുന്നു. അക്കാറ്റിന ഫൂലിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും കൂട്ടമായെത്തുകയാണ്. പകൽ സമയങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഇവ രാത്രിയിലാണ് പുറത്തിറങ്ങുന്നത്.
കുട്ടമ്പുഴ പഞ്ചായത്തിലെ വനാതിർത്തിയോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഇതിനുപുറമെയാണ് ഒച്ചുകള്‍ പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നത്. ഒച്ചുശല്യം പരിഹരിക്കാന്‍ തട്ടേക്കാട് ഗൈഡ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉരുളന്‍തണ്ണിയില്‍ ഒച്ച് നിര്‍മാര്‍ജന യജ്ഞത്തിന് തുടക്കമായി. വനംവകുപ്പിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണിത്. ഒച്ചുശല്യം പരിഹരിക്കാനാവശ്യമായ നടപടികള്‍ക്ക് വനംവകുപ്പ് പിന്തുണ നല്‍കുമെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അനില്‍ കുമാര്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..