25 April Thursday

പട്ടികവർഗക്കാർക്ക്‌ 29,710 വീട്‌ നിർമിച്ചു; അയ്യായിരത്തോളം വീടിന്റെ നിർമാണം പുരോഗമിക്കുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

തിരുവനന്തപുരം > പട്ടികവർഗക്കാർക്ക്‌ എൽഡിഎഫ്‌ സർക്കാർ 29,710 വീട്‌ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 11,000 വീട്‌ ലൈഫ് പദ്ധതിയിലാണ് പണിതത്. അയ്യായിരത്തോളം വീടിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഭൂരഹിതരായ 10,790 പട്ടികവർഗ കുടുംബത്തിൽ 4682 പേർക്ക് 3787 ഏക്കർ ഭൂമി നൽകി. ബാക്കിയുള്ള 6108 കുടുംബത്തിന്‌ ഭൂമി ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

പട്ടികവർഗക്കാരായ കുട്ടികൾ സ്കൂളുകളിൽനിന്ന് കൊഴിഞ്ഞുപോകുന്നത്‌ തടയാൻ ഗോത്രഭാഷ അറിയുന്ന 269 അധ്യാപകരെ  അട്ടപ്പാടിയിലും വയനാട്ടിലും നിയമിച്ചു.  പട്ടികവർഗ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം സുരക്ഷയും പ്രധാനം ചെയ്യുന്നതിന് ‘ഗോത്ര വാത്സല്യനിധി’ എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം 2073 കുട്ടികൾക്ക് ലഭിക്കുന്നു. വിദ്യാസമ്പന്നരായവർക്ക്‌ നൈപുണ്യവികസന പരിശീലനം നൽകി; 1140 പേർക്ക് തൊഴിൽ ഉറപ്പാക്കി. പരിശീലനം ലഭിച്ചവർ 54 സ്വയംസഹായ സഹകരണ സംഘം ആരംഭിച്ച് സർക്കാരിന്റെ വിവിധ നിർമാണ ജോലികൾ ഏറ്റെടുത്ത് നടത്തുന്നു. പൊലീസ്, എക്സൈസ് എന്നീ വിഭാഗങ്ങളിൽ പ്രത്യേക റിക്രൂട്ട്മെന്റുവഴി 100 പേരെ നിയമിച്ചു. 125 പേർക്കുകൂടി ഉടൻ നിയമനം നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top