19 March Tuesday

സ്വകാര്യ ട്രെയിൻ 
അടുത്തമാസം കേരളത്തിലും ; ശബരിമല സീസണിൽ കോട്ടയത്തേക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022


കൊച്ചി
സ്വകാര്യ വിനോദസഞ്ചാര ട്രെയിൻ ഓണത്തിന്‌ ആദ്യമായി കേരളത്തിലും സർവീസ്‌ ആരംഭിക്കും. റെയിൽവേയുടെ ലൈനും കോച്ചും ജീവനക്കാരെയും ഉപയോഗിച്ച്‌ സ്വകാര്യ ഏജൻസി നടത്തുന്ന ഭാരത്‌ ഗൗരവ്‌ ട്രെയിൻ പദ്ധതിക്കുകീഴിലാണ്‌ സർവീസ്‌.
ടൈം ട്രാവൽസ്‌ കമ്പനിയുടെ ‘ഉല റെയിൽ’ ട്രെയിൻ സെപ്‌തംബർ രണ്ടിന്‌ തിരുവനന്തപുരത്തുനിന്ന്‌ 11 ദിവസത്തെ ഹൈദരാബാദ്‌, ഹംപി, ഗുജറാത്ത്‌ യാത്ര പുറപ്പെടും. ശബരിമല സീസണിൽ കോട്ടയത്തേക്കും സ്വകാര്യ ട്രെയിൻ, റെയിൽവേ പരിഗണിക്കുന്നുണ്ട്‌.

മുൻകാലങ്ങളിൽ റെയിൽവേയുടെ ഉപ കമ്പനിയായ ഐആർസിടിസി പരിമിതമായ നിരക്ക്‌ ഈടാക്കി രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളെ കൂട്ടിയിണക്കി നടത്തിയിരുന്ന സർവീസാണ്‌, റെയിൽവേയുടെ സൗകര്യം ഉപയോഗിച്ച്‌ സ്വകാര്യ കമ്പനികൾക്ക്‌ ഉയർന്ന നിരക്ക്‌ ഈടാക്കാൻ നൽകിയത്‌. ഇതിൽ യാത്രാനിരക്ക്‌ നിശ്‌ചയിക്കുന്നതും ഈടാക്കുന്നതും സ്വകാര്യ കമ്പനിയാണ്‌. കമ്പനി നേരിട്ടാണ്‌ ടിക്കറ്റ്‌ വിൽപ്പനയും.
ഹോട്ടൽ ബുക്കിങ്ങും ട്രെയിനുള്ളിലെ സൗകര്യങ്ങളും കമ്പനി ഏർപ്പെടുത്തും. റെയിൽവേലൈൻ, കോച്ചുകൾ, സിഗ്‌നലിങ്‌ സംവിധാനം, ലോക്കോ പൈലറ്റ്‌, ഗാർഡ്‌ തുടങ്ങിയവ ഉപയോഗിക്കുന്നതിന്‌ നിശ്‌ചിതവാടക കമ്പനി റെയിൽവേക്ക്‌ നൽകും. ഓരോ ട്രെയിനിലും 14 മുതൽ 20 ആഡംബര കോച്ചുകൾവരെ ഏർപ്പെടുത്തും. സ്വകാര്യ ഏജൻസികൾക്ക്‌ വാടകയ്ക്ക്‌ നൽകാൻ റെയിൽവേ 3000 കോച്ചുകളാണ്‌ മാറ്റിവച്ചിട്ടുള്ളത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top