25 April Thursday

ആവേശമായി എസ്‌എഫ്‌ഐ 
ദക്ഷിണമേഖലാ ജാഥ

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022


തിരുവനന്തപുരം
രാജ്യത്തെയും വിദ്യാഭ്യാസത്തെയും  ഭരണഘടനയെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്‌എഫ്‌ഐ ഇന്ത്യയാകെ പര്യടനം നടത്തുന്ന അഞ്ച്‌ മേഖലാജാഥയിലെ  ദക്ഷിണമേഖലാ ജാഥയ്‌ക്ക്‌ തലസ്ഥാനത്ത്‌ സമാപനം. ജാഥാക്യാപ്‌റ്റനെയും അംഗങ്ങളെയും ആയിരങ്ങൾ അണിനിരന്ന വിദ്യാർഥി റാലിയോടെയാണ്‌ വരവേറ്റത്‌. നിശാഗന്ധിയിൽ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌  കെ അനുശ്രീ അധ്യക്ഷയായി. ജാഥാ ക്യാപ്‌റ്റൻ അഖിലേന്ത്യ പ്രസിഡന്റ്‌ വി പി സാനു, വൈസ്‌ ക്യാപ്റ്റൻ നിധീഷ്‌ നാരായണൻ, അഖിലേന്ത്യ ജോയിന്റ്‌ സെക്രട്ടറി കെ സച്ചിൻദേവ്‌ എംഎൽഎ, വൈസ്‌ പ്രസിഡന്റ്‌ വി എ വിനീഷ്‌,  കേരള സംസ്ഥാന സെക്രട്ടറി പി എം ആർഷോ, തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി മാരിയപ്പൻ,  കർണാടക സംസ്ഥാന സെക്രട്ടറി വസുദേവ റെഡ്ഡി, ഗുജറാത്ത്‌ സംസ്ഥാന ജോയിന്റ്‌ കൺവീനർ സത്യാശ തുടങ്ങിയവർ സംസാരിച്ചു. ഗുജറാത്തിലെ എസ്‌എഫ്‌ഐയുടെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയന്‌ സത്യാശ കൈ
മാറി.

കേരള എസ്‌എഫ്‌ഐയുടെ ഉപഹാരം ആർഷോ മുഖ്യമന്ത്രിക്ക്‌ നൽകി. കന്യാകുമാരിയിൽനിന്ന്‌ പ്രയാണം ആരംഭിച്ച ദക്ഷിണമേഖലാ ജാഥ തമിഴ്‌നാട്‌, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്‌, കർണാടക സംസ്ഥാനങ്ങൾ പിന്നിട്ട്‌ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ കേരളത്തിലെത്തിയത്‌. ഏഴ്‌ കേന്ദ്രത്തിലെ സ്വീകരണത്തിനു ശേഷമാണ്‌ ജാഥ സമാപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top