25 April Thursday

പഞ്ചായത്ത് 
ജീവനക്കാർ 
ഒരിടത്ത് 
5 വർഷംമാത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022


തിരുവനന്തപുരം   
ഗ്രാമ, ജില്ലാ പഞ്ചായത്ത്‌ ജീവനക്കാർക്ക്‌ ഒരേ സ്ഥലത്ത്‌ അഞ്ചു വർഷത്തിലധികം ഇനി ജോലി ചെയ്യാനാകില്ല. ഓൺലൈൻ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പുതുക്കി തദ്ദേശഭരണവകുപ്പ്‌ ഉത്തരവിറക്കി. ഒരു ഓഫീസിൽ അഞ്ചു വർഷം പൂർത്തിയാക്കിയവരെ നിർബന്ധമായും സ്ഥലംമാറ്റണം. മൂന്നു വർഷം പൂർത്തിയാകുംമുമ്പ്‌ മാറ്റവും പാടില്ല. അച്ചടക്കനടപടി, വിജിലൻസ്‌ അന്വേഷണം, അനുകമ്പാർഹ കാരണങ്ങൾ എന്നിവയ്‌ക്ക്‌ ഇത്‌ ബാധകമല്ല. ഉറ്റവരുടെ മാരക രോഗകാരണങ്ങളാൽ അനുവദിക്കുന്ന അനുകമ്പാർഹ സ്ഥലംമാറ്റത്തിന്‌ അപേക്ഷിക്കുമ്പോൾ കാരണങ്ങൾ വെബ്‌സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യണം. ഉന്നയിക്കുന്ന കാരണങ്ങൾ മറ്റു ജീവനക്കാർക്ക്‌ മനസ്സിലാക്കാനാകും. സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നിവവഴി പുതിയ ഓഫീസിൽ നിയമനം ലഭിച്ചവർ എടുത്ത ആകസ്‌മികാവധി, മെഡിക്കൽ അവധികൾ, പരമാവധി 30 ദിവസംവരെയുള്ള മറ്റ്‌ അവധികൾ എന്നിവ ഒഴികെയുള്ള അവധികൾ സ്‌റ്റേഷൻ സീനിയോറിറ്റിക്ക്‌ പരിഗണിക്കില്ല. പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ നടത്തുന്ന സ്ഥലംമാറ്റങ്ങൾക്കും നിയമനങ്ങൾക്കും എതിരെയുള്ള അപ്പീലുകൾ പഞ്ചായത്ത്‌ ഡയറക്ടർക്കും പഞ്ചായത്ത്‌ ഡയറക്ടർ നടത്തുന്ന സ്ഥലംമാറ്റങ്ങൾക്കും നിയമനങ്ങൾക്കും എതിരെയുള്ള അപ്പീലുകൾ തദ്ദേശഭരണവകുപ്പ്‌ സെക്രട്ടറിക്കും നൽകണം. ഇതിന്‌ അനുസൃതമായ മാർഗനിർദേശങ്ങൾ ഉടൻ നഗരസഭയിലും വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top