27 April Saturday

ആദിവാസി ഊരുകളിൽ പഠനോപകരണങ്ങൾ നൽകി എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022


കൊച്ചി
പൊങ്ങിൻചുവട് ആദിവാസി ഊരുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്ത്‌ എസ്‌എഫ്‌ഐയുടെ ജില്ലാ പഠനോപകരണ വിതരണ ക്യാമ്പയിൻ "നമുക്കൊരുക്കാം അവർ പഠിക്കട്ടെ' സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി സി ഷിബു ഉദ്‌ഘാടനം ചെയ്‌തു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ അർജുൻ ബാബു അധ്യക്ഷനായി. വിവിധ ഊരുകളിലെ 71 കുട്ടികൾക്കാണ്‌ പഠനോപകരണങ്ങൾ നൽകിയത്‌.

എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ സീനിയർ സർജൻ ഡോ. കെ വിഷ്ണുവിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഇരുനൂറോളംപേർ ക്യാമ്പിൽ പങ്കെടുത്തു. മഴക്കാല, ജീവിതശൈലീ രോഗങ്ങൾ സംബന്ധിച്ച ക്ലാസും ഇതോടൊപ്പം സംഘടിപ്പിച്ചു. അട്ടപ്പാടിയിൽ പട്ടികവർഗവിഭാഗത്തിൽനിന്ന്‌ എംബിബിഎസ്‌ നേടി ആലപ്പുഴ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന ഡോ. രാഹുൽ രാജിനെ ചടങ്ങിൽ അനുമോദിച്ചു. ഊര് മൂപ്പൻ ശേഖരൻ, ഊര് കാണി രാജപ്പൻ, ട്രൈബൽ ഓഫീസർ ആർ അനൂപ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എം മുനീർ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി ആർ അർജുൻ, അജ്മില ഷാൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ രതു കൃഷ്ണൻ, പ്രജിത് കെ ബാബു, ജോജിഷ് ജോഷി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top