26 April Friday

ബീം തകർന്നതിന് കാരണം 
ഹൈഡ്രോളിക്‌ ജാക്കിയിലെ പ്രശ്നം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022


കോഴിക്കോട്‌  
നിർമാണത്തിലിരിക്കെ കൂളിമാട്‌ പാലത്തിന്റെ ബീം തകർന്നത് ഹൈഡ്രോളിക്‌ ജാക്കിയുടെ തകരാർ കാരണമാണെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. എൻഐടി ഉൾപ്പെടെയുള്ളവരുടെ പരിശോധനയിൽ ഇക്കാര്യം കണ്ടെത്തി. പരിശീലനം ലഭിച്ച തൊഴിലാളികളാണ്‌ ജാക്കി കൈകാര്യംചെയ്‌തതെന്നും പരിശോധനയിൽ തെളിഞ്ഞു. എക്‌സിക്യൂട്ടീവ്‌ എൻജിനിയറോടും അസിസ്റ്റന്റ്‌ എൻജിനിയറോടും വിശദീകരണം ചോദിച്ചിട്ടുണ്ട്‌. നല്ലനിലയിൽ പ്രവൃത്തി ഏറ്റെടുത്തുനടത്തുന്ന സ്ഥാപനമാണ്‌ കരാർ ഏറ്റെടുത്തത്‌. ആരായിരുന്നാലും ശ്രദ്ധക്കുറവ് കാണാതിരുന്നുകൂടാ. ഭാവിയിൽ  പ്രവൃത്തികൾ ഏറ്റെടുക്കുന്നവർ കുറേക്കൂടി മുൻകരുതൽ സ്വീകരിക്കാനാണ്‌ നടപടി.

പോരായ്‌മ ആരിൽനിന്നുണ്ടായാലും തിരുത്തി മുന്നോട്ടുപോവണമെന്നാണ്‌ വകുപ്പിന്റെ നിലപാടെന്നും മന്ത്രി കോഴിക്കോട്ട്‌ വാർത്താലേഖകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top