20 April Saturday

പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗത്തിലെ പ്രണയാർദ്രമായ ഗാനം ' അകമലർ ' പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2023



ചെന്നൈ : സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവൽ 'പൊന്നിയിൻ സെല്‍വൻ' ആധാരമാക്കി മണിരത്‍നം സംവിധാനം നിർവ്വഹിച്ച 'പൊന്നിയിൻ സെൽവൻ ' എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ' പിഎസ്-2 ' വിലെ പ്രണയാർദ്രമായ ഗാനം പുറത്തിറങ്ങി.റഫീക്ക് അഹമ്മദ് രചിച്ച് ഏ.ആർ.റഹ്മാൻ സംഗീതം നൽകി ശക്തിശ്രീ ഗോപാലൻ ആലപിച്ചിരിക്കുന്ന ഗാനം....

"അകമലർ  അകമലർ ഉണരുക യായോ
മുഖമൊരു കമലമായ് വിരിയുകയായോ
പുതുമഴ പുതുമഴ ഉതിരുകയായോ
തരുനിര മലരുകളണിവു
ആരത്.... ആരത്  എൻ ചിരി കോർത്തത്..."  

എന്ന് തുടങ്ങുന്ന , കാർത്തിയും തൃഷയും അഭിനയിച്ച ഫാൻ്റസിയായി ചിത്രീകരിച്ച മെലഡി ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയാണ് അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത്.   വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആൻ്റണി, റിയാസ് ഖാൻ , ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഏപ്രിൽ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന  ' പിഎസ് -2 'ൻ്റെ 'ഒന്നാം ഭാഗം രാജ്യത്ത് ബോക്സോഫീസിൽ വൻ ചരിത്രം സൃഷ്‍ ടിച്ച ഹിറ്റ്‍മേക്കര്‍ മണിരത്നം സംവിധാനം ചെയ്‍ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗം 'പൊന്നിയിൻ സെൽവൻ-2 തമിഴ്,മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും പി ആർ ഒ :  സി.കെ.അജയ് കുമാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top