26 April Friday

സിപിഐ എം ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ ; പ്രക്ഷോഭം കേന്ദ്ര 
അവഗണനയ്‌ക്കെതിരെ

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023


തിരുവനന്തപുരം
സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി വികസന, ക്ഷേമ പ്രവർത്തനങ്ങൾ മുടക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ തുറന്നുകാട്ടിയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ വെള്ളിയാഴ്‌ച സിപിഐ എം ആഭിമുഖ്യത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തുന്നത്‌.

വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തുന്ന നീക്കങ്ങൾക്കൊപ്പം സംസ്ഥാനത്തെ സാമ്പത്തികമായി തകർക്കാനുള്ള നടപടികളുമായാണ്‌ കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്‌. സംസ്ഥാനത്തിനു നൽകാനുള്ള കുടിശ്ശികയോ അർഹമായ വിഹിതമോ ജിഎസ്‌ടി ആനുകൂല്യമോ നൽകാൻ കേന്ദ്രം കൂട്ടാക്കുന്നില്ല.

60 ലക്ഷത്തോളം ജനങ്ങൾക്ക്‌ ആശ്വാസമായ ക്ഷേമ പെൻഷൻ വിതരണം മുടക്കാനും അരിവിഹിതം വെട്ടിക്കുറയ്‌ക്കാനും ശ്രമിക്കുന്നു. കിഫ്‌ബിയുടെയും ട്രഷറി നിക്ഷേപത്തിന്റെയും പേരു പറഞ്ഞ്‌ കടമെടുക്കാനുള്ള പരിധിയും വെട്ടിക്കുറച്ചു. കർഷക വിരുദ്ധ നിലപാടും സ്വീകരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഇത്തരം നിലപാടുകൾക്കെതിരെ ജനങ്ങളെയാകെ അണിനിരത്തുകയാണ്‌ സിപിഐ എം ലക്ഷ്യമിടുന്നത്‌. ഇതിന്റെ ആദ്യപടിയാണ്‌ വെള്ളിയാഴ്‌ച ആരംഭിക്കുന്ന ലോക്കൽ  കേന്ദ്രങ്ങളിലെ പ്രതിഷേധ ധർണകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top