26 April Friday
ആർകെെവ്സ് തുറന്നു

സപ്ലൈകോ സൂപ്പറാകും: മന്ത്രി അനിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022


കൊച്ചി
മാറുന്ന കാലത്തിനും സാങ്കേതികവിദ്യകൾക്കുമനുസരിച്ച് സപ്ലൈകോ ആധുനികവൽക്കരണത്തിന്റെ പാതയിലാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ.  കടവന്ത്രയിലെ സപ്ലൈകോ കേന്ദ്രകാര്യാലയത്തിൽ സപ്ലൈകോ ആർകെെവ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സപ്ലൈകോയുടെ 48 വർഷത്തെ അനുഭവസമ്പത്തും പരിചയവും മുതൽക്കൂട്ടാക്കുകയും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഔട്ട്‌ലെറ്റുകൾമുതൽ ഹെഡ് ഓഫീസുവരെ എല്ലാം കാലാനുസൃതമാക്കി മാറ്റുകയും ചെയ്യും. ഉൽപ്പന്നങ്ങളുടെ കൃത്യമായ വിതരണവും ഗുണനിലവാരവും ഉറപ്പുവരുത്തും. ഭക്ഷ്യധാന്യ വിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.  
സപ്ലൈകോയുടെ ശ്രദ്ധേയ ചുവടുവയ്‌പുകളുമായി ബന്ധപ്പെട്ട ഫോട്ടോകൾ, ശാസ്ത്രീയ സംഭരണ മാതൃകകൾ, ഗുണനിലവാര പരിശോധന ഉപകരണങ്ങൾ തുടങ്ങിയവയാണ് ആർക്കൈവ്സിലുള്ളത്.

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തിയ സമ്മാനമഴയിലെയും സപ്ലൈകോ സമൃദ്ധി കിറ്റ് വാങ്ങിയവരിലെ വിജയികളെ കണ്ടെത്താനുള്ള നറുക്കെടുപ്പും നടത്തി. സപ്ലൈകോ ചെയർമാൻ ഡോ. സഞ്ജീബ് പട്ജോഷി, ജനറൽ മാനേജർ ശ്രീറാം വെങ്കിട്ടരാമൻ, സി എസ് ഷാഹുൽഹമീദ്, പി ടി സൂരജ്, ആർ എൻ സതീഷ്, ഷീബ ജോർജ് തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top