20 April Saturday

ആർഎസ്എസ് പ്രവർത്തകന്റെ ദുരൂഹമരണം: 
പ്രത്യേകാന്വേഷക സംഘമായി ; അന്വേഷണം 
5 പ്രവർത്തകരെ കേന്ദ്രീകരിച്ച്

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022


തിരുവനന്തപുരം  
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന്‌ തീയിട്ടെന്ന് സംശയിക്കുന്ന ആർഎസ്എസ് പ്രവർത്തകൻ പ്രകാശിന്റെ ദുരൂഹമരണം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചു. എസ്‌പി പി പി സദാനന്ദനാണ്‌ അന്വേഷണച്ചുമതല. ഡിവൈഎസ്‌പി കെ ആർ ബൈജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. 

കന്റോൺമെന്റ് അസി. കമീഷണർ വി എസ് ദിനരാജ്, ക്രൈംബ്രാഞ്ച് സിഐ എം സുരേഷ്‌കുമാർ, സബ്‌ ഇൻസ്‌പെക്ടർമാരായ ബി എൻ റോയ്, അനിൽകുമാർ,  എഎസ്ഐ എസ് ആർ ശിവകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൽ ബിന്ദു, എം ഷാജികുമാർ, സി ബി ശ്രീകാന്ത്, എൽ ഡി സുജിത്, ഡി ആർ ലിപിൻരാജ് എന്നിവരും അംഗങ്ങളാണ്‌.

പ്രകാശിന്റെ സുഹൃത്തുക്കളായ അഞ്ച് ആർഎസ്എസ് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആശ്രമം കത്തിച്ച സംഘത്തിലുണ്ടായിരുന്ന ഇവർ, സംഭവം പുറത്തുപറഞ്ഞു എന്നാരോപിച്ച് പ്രകാശിനെ ക്രൂരമായി മർദിച്ചതായി സഹോദരൻ പ്രശാന്ത്‌ വെളിപ്പെടുത്തിയിരുന്നു. കൃഷ്‌ണകുമാർ, ശ്രീകുമാർ, സതീഷ്‌കുമാർ, രാജേഷ്‌, രതീഷ്‌ എന്നിവരാണ്‌ മർദിച്ചതെന്നാണ് മൊഴി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top