28 March Thursday

നിയമസഭയിൽ പ്രമേയം ; ഒറ്റക്കെട്ടായി കേരളം

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021


തിരുവനന്തപുരം
കർഷകവിരുദ്ധ നിയമങ്ങൾക്കെതിരായി കർഷകരോട്‌ ഒപ്പംനിന്ന്‌ പൊരുതിയ സംസ്ഥാനമാണ്‌ കേരളം. കർഷക പ്രക്ഷോഭത്തിന്റെ പ്രാധാന്യവും നിയമത്തിന്റെ അപകടവും മനസ്സിലാക്കി കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി.

കേരളം ഒന്നാകെ നിയമത്തിനെതിരാണെന്ന പ്രതീതിയുണ്ടാക്കിയ പ്രമേയം കേന്ദ്രസർക്കാരിന്‌ മുന്നറിയിപ്പ്‌ നൽകുന്നതായിരുന്നു. 2020 ഡിസംബർ 31നായിരുന്നു ചരിത്ര പ്രധാനമായ പ്രമേയം നിയമസഭ അംഗീകരിച്ചത്‌. ഏക ബിജെപി അംഗം ഒ രാജഗോപാലടക്കം പിന്തുണച്ചു.
‘കാർഷികരംഗത്തെ പരിഷ്‌കാരം ശ്രദ്ധയോടെ നടപ്പാക്കേണ്ടവയാണ്‌. ഭൂപരിഷ്‌കരണനിയമം വിജയകരമായി നടപ്പാക്കിയ സംസ്ഥാനമാണ്‌ കേരളം. സംസ്ഥാനത്തെ നേരിട്ട്‌ ബാധിക്കുന്ന പ്രശ്നമെന്ന നിലയിൽ ഇക്കാര്യത്തിൽ വിശദമായ കൂടിയാലോചനകൾക്ക്‌ കേന്ദ്രസർക്കാർ തയ്യാറാകണമായിരുന്നു.

സുപ്രധാന വിഷയത്തിൽ തിരക്കിട്ട്‌ പാസാക്കിയ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണം. കർഷക സമരത്തിന്‌ കേരളത്തിന്റെ അഭിവാദ്യങ്ങൾ’ – -പ്രമേയത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top