20 April Saturday

സ്റ്റാർട്ടപ് മിഷൻ വെർച്വൽ പ്രദർശനം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


കോവിഡ് പ്രതിസന്ധി പരസ്പര സഹായത്തോടെ തരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ് മിഷൻ (കെഎസ്‌യുഎം)  സംഘടിപ്പിക്കുന്ന ബിഗ് ഡെമോ ഡേയുടെ മൂന്നാം പതിപ്പിന് തിങ്കളാഴ്ച തുടക്കം. വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി 21 വരെ നടക്കുന്ന വെർച്വൽ ഓൺലൈൻ പ്രദർശനത്തിൽ ഹെൽത്ത്ടെക്, കൺസ്യൂമർടെക്, ഐഒടി, റോബോട്ടിക്സ് മേഖലകളിലെ 34 സ്റ്റാർട്ടപ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും.

സാങ്കേതിക ഉൽപ്പന്നങ്ങളും സേവനങ്ങളും വ്യവസായ ലോകത്തെ പരിചയപ്പെടുത്താനും മിതമായ നിരക്കിൽ ലഭ്യമാക്കാനുമാണ്‌ ലക്ഷ്യം. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ നടക്കുന്ന പ്രദർശനത്തിൽ കെഎസ്‌യുഎം തെരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകളാണ്‌ ഉണ്ടാകുക. തിങ്കളാഴ്‌ച ഹെൽത്ത്ടെക് സ്റ്റാർട്ടപ്പുകളും ചൊവ്വാഴ്‌ച കൺസ്യൂമർടെക് സ്റ്റാർട്ടപ്പുകളും ബുധനാഴ്‌ച ഐഒടി - റോബോട്ടിക്സ് സ്റ്റാർട്ടപ്പുകളും പങ്കെടുക്കും.

വ്യവസായികൾക്കും വ്യവസായ സംഘടനകൾക്കും നിക്ഷേപകർക്കും പ്രദർശനത്തിൽ പങ്കെടുക്കാം. രാവിലെ 10 മുതൽ  https://business.startupmission.in/  വെബ്സൈറ്റിൽ ഉൽപ്പന്നങ്ങൾ കാണാനും സംവദിക്കാനും അവസരമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top